ന്യൂഡല്‍ഹി: നടന്നുകൊണ്ടിരിക്കുന്ന സി.ബി.എസ്.ഇ. ബോര്‍ഡ് എക്സാമിന്റെ ചോദ്യങ്ങള്‍ ചോര്‍ന്നെന്ന വ്യാജവാര്‍ത്ത സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി ആവശ്യപ്പെട്ടു സി.ബി.എസ്.ഇ. ഡല്‍ഹി പോലീസില്‍ പരാതി നല്കി.കലാപംബാധിച്ച വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ പരീക്ഷയില്‍ 97 ശതമാനം ഹാജര്‍ ഉണ്ടായെന്നു ബോര്‍ഡ് ചൂണ്ടിക്കാട്ടി. ചൊവ്വാഴ്ച സയന്‍സ് പരീക്ഷയാണ് നടന്നത്. പരീക്ഷയെഴുതുന്ന വിദ്യാര്‍ഥികളിലും അവരുടെ രക്ഷിതാക്കള്‍ക്കിടയിലും പൊതുസമൂഹത്തിലും ഈ കിംവദന്തി ആശങ്കകള്‍ സൃഷ്ടിച്ചെന്നു ബോര്‍ഡ് പരാതിയില്‍ ചൂണ്ടിക്കാട്ടി.
നടന്നു കൊണ്ടിരിക്കുന്ന പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് വ്യാജവാര്‍ത്ത
by രാഷ്ട്രദീപം
by രാഷ്ട്രദീപം