തിരുവനന്തപുരം: മിന്നല്‍പണിമുടക്കിന്റെ പശ്ചാത്തലത്തില്‍ കെ.എസ്.ആര്.ടി.സി. ജീവനക്കാരെ വിമര്‍ശിച്ച് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്. മിന്നല്‍ പണിമുടക്ക് നല്ല പ്രവണതയല്ലെന്ന് അദ്ദേഹം പറഞ്ഞു. ഒത്തുതീര്‍പ്പുചര്‍ച്ച നടന്നത് സര്‍ക്കാര്‍ നിര്‍ദേശപ്രകാരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, തലസ്ഥാനത്തെ മിന്നല്‍ പണിമുടക്കുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത മൂന്ന് കെ.എസ്.ആര്.ടി.സി. ജീവനക്കാരെ സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ചു. എ.ടി.ഒ. സാം ലോപ്പസ് ഉള്‍പ്പെടെ മൂന്നുപേരെയാണ് വിട്ടയച്ചത്. ജാമ്യം ലഭിച്ചവരുമായി കെ.എസ്.ആര്.ടി.സി. ജീവനക്കാര്‍ തിരുവനന്തപുരം നഗരത്തിലൂടെ പ്രകടനം നടത്തി.