ഹൈദരാബാദ്: മതസൗഹാര്‍ദത്തിനു കളങ്കം വരുത്തുന്ന പോസ്റ്റുകളും വീഡിയോകളും പ്രചരിപ്പിച്ചെന്നാരോപിച്ച് വാട്ട്സ്ആപ്, ട്വിറ്റര്‍, ടിക് ടോക് എന്നി സമൂഹമാധ്യമങ്ങള്‍ക്കെതിരേ കേസെടുത്തു. ക്രിമിനല്‍ കുറ്റം ചുമത്തി ഹൈദരാബാദ് സൈബര്‍ ക്രൈം പോലീസാണ് കേസെടുത്തിരിക്കുന്നത്.
മാധ്യമപ്രവര്ത്തകന് സില്‍വേരി ശ്രീശൈലം നല്കിയ ഹര്‍ജിയില്‍ നമ്ബള്ളി മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതിയുടെ നിര്‍ദേശപ്രകാരമാണ് പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. പൗരത്വ ഭേദഗതിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ രാജ്യദ്രോഹ സന്ദേശം പ്രചരിപ്പിച്ചെന്നാണ് പരാതി.