ഡല്‍ഹി: പുകയില ഉത്പന്നങ്ങള്‍ ഉപയോഗിക്കാനുള്ള ഏറ്റവും കുറഞ്ഞ പ്രായം18 ല്‍ നിന്നും ഉയര്‍ത്തി 21 വയസാക്കാന്‍ സാധ്യത . കേന്ദ്ര ആരോഗ്യമന്ത്രാലയം നിയമിച്ച സമിതിയാണ് ഇത് സംബന്ധിച്ച നിര്‍ദേശം മുന്നോട്ട് വച്ചത്. പുകയിലയുടെ ഉഒരുയോഗം കുറക്കുക എന്നതാണ് ഇത്തരമൊരു നടപടിക്ക് പുറകില്‍. നടപടികള്‍ കര്‍ശനമാക്കുന്നതിന് സിഗരറ്റ്സ് ആന്‍ഡ് അദര്‍ ടുബാക്കോ പ്രോഡക്ടസ് ആക്ട് ഭേദഗതി ചെയ്യുന്നതിനെക്കുറിച്ച് പഠിക്കാനാണ് ആരോഗ്യ മന്ത്രാലയം ഉപസമിതിയെ നിയമിച്ചത്.
നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിക്കുന്നതിനുള്ള പിഴത്തുക കൂട്ടുക, പുകയില ഉത്പന്നങ്ങളുടെ കടത്തും കച്ചവടവും നിയന്ത്രിക്കാന്‍ സംവിധാനം കൊണ്ടുവരുക തുടങ്ങിയ നിര്‍ദേശങ്ങളും സമിതി മുന്നോട്ടുവെച്ചിട്ടുണ്ട്. നിര്‍ദേശം നടപ്പാകുന്നതോടെ കോളേജുകളില്‍ പഠിക്കുന്ന വലിയൊരു വിഭാഗത്തെ പുകവലിയില്‍ നിന്ന് പിന്തിരിപ്പിക്കാനാവുമെന്നാണ് സമിതിയുടെ വിലയിരുത്തല്‍.