പെരുമ്പാവൂർ:
എറണാകുളം റവന്യൂ ജില്ലയിൽ ഒന്നാം തരത്തിൽ ഏറ്റവും അധികം വിദ്യാർഥികൾ പ്രവേശനം നേടിയത് തണ്ടേക്കാട് ജമാഅത്ത് എച്ച്.എസ് എസിൽ.126 വിദ്യാർഥികൾ ഇതുവരെ സ്ക്കൂളിൽ അഡ്മിഷൻ നേടിയിട്ടുണ്ട്.
മറ്റ് ക്ലാസ്സുകളിലേക്ക് 257 വിദ്യാർഥികളും പ്രവേശനം തേടി.
കഴിഞ്ഞ അധ്യയന വർഷത്തിൽ അക്കാദമി തലത്തിലും സ്ക്കൂൾ തലത്തിലും നടപ്പിലാക്കിയ വിവിധ പദ്ധതികൾ കാര്യക്ഷമമായി നടപ്പിലാക്കിയതതും അത് വിജയിച്ചതുമാണ് വിദ്യാർഥികൾ ഈ സ്ക്കൂളിലേക്ക് കടന്നു വരാൻ കാരണമെന്ന് സ്ക്കൂൾ മാനേജർ എം.എം അബ്ദുൽ ലത്തീഫ്ഹെഡ്മാസ്റ്റർ വി.പി.അബൂബക്കർ എന്നിവർ പറഞ്ഞു.വരും ദിവസങ്ങളിലും അഡ്മിഷൻ തുടരുമെന്നും അധികൃതർ വ്യക്തമാക്കി.
സ്ക്കൂൾ പ്രവേശനോൽസവം.
പെരുമ്പാവൂർ: അക്കാദമിക മികവ് വിദ്യാലയ മികവ് എന്നീ ആശയതലങ്ങൾ ഉൾക്കൊണ്ട് പുതിയ അധ്യയന വർഷത്തെ ആഹ്ളാദപൂർവ്വം തണ്ടേക്കാട് ജമാഅത്ത് എച്ച്.എസ്.എസിൽ വരവേറ്റു.
സ്ക്കൂളിലേക്ക് ഈ വർഷം ഒന്നാം ക്ലാസ്സിലേക്ക് കടന്നു വന്ന കുരുന്നുകളെ വിവിധ അക്ഷരങ്ങൾ കോർത്തിണക്കിയ ‘അക്ഷരപ്ലാവില ” കൊണ്ടുള്ള തൊപ്പി അണിയിച്ചാണ് സ്വീകരിച്ചത്.
സ്ക്കൂളിൽ ഈ വർഷം ഒന്നാമനായി പ്രവേശനം നേടിയ സൽമാനുൽ ഫാരിസിക്ക് കേരളത്തിന്റെ ഔദ്യോഗിക ഫലവൃക്ഷമായ പ്ലാവിൻ തൈ നൽകി പ്രവേശനോൽസവം
ബ്ലോക്ക് പഞ്ചായത്തംഗം നഗീന ഹാഷിം ഉദ്ഘാടനം ചെയ്തു.
സ്ക്കൂൾ മാനേജർ എം.എം.അബ്ദുൽ ലത്തീഫ് അധ്യക്ഷത വഹിച്ചു.
ഗ്രാമ പഞ്ചായത്തംഗളങ്ങായ പി.എ.മുഖ്താർ ,സൗദസജീവ്, തണ്ടേക്കാട് ജമാഅത്ത് പ്രസിഡന്റ് കെ.ഐ അബൂബക്കർ ,ഡോ :കുഞ്ഞുമുഹമ്മദ് പുലവത്ത്,പ്രധാന അധ്യാപകൻ വി.പി.അബൂബക്കർ ,പ്രിൻസിപ്പൽ കെ.എച്ച് നിസാമോൾ,പി റ്റി എ പ്രസിഡന്റ് വി.എം.അബു, സ്റ്റാഫ് സെക്രട്ടറി കെ.എം.ശാഹിർ, കൺവീനർ കെ.എ.നൗഷാദ് ,ഇ.യു മുജീബ, നഴ്സറി എച്ച് എം ഇ.കെ.ബിന്ദു എന്നിവർ സംസാരിച്ചു.
പെരിയാർ കൈകാൽ ബന്ധിച്ച് നീന്തിക്കറിയ ഹിഷാം ഷാനവാസ്, ശിഫ ഷാനവാസ് എന്നിവരെയും, ഉന്നത വിജയം നേടിയ വിദ്യാർഥികളെയും ചടങ്ങിൽ ഉപഹാരങ്ങൾ നൽകി ആദരിച്ചു.