തെന്നിന്ത്യന്‍ താരം ആര്യ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. ശരീരത്തിലെ മസിലുകള്‍ പ്രദര്‍ശിപ്പിച്ച് ജിംനേഷ്യത്തില്‍ നില്ക്കുന്ന തന്റെ ചിത്രമാണ് ആര്യ ട്വിറ്ററില്‍ പങ്കു വച്ചത്. പുതിയ ചിത്രത്തിനായുള്ള തയാറെടുപ്പിലാണ് താനെന്ന് ആര്യ ചിത്രത്തിനൊപ്പം കുറിച്ചിട്ടുണ്ട്. ചലച്ചിത്ര താരങ്ങളുള്‍പ്പെടെ നിരവധി പേരാണ് ചിത്രത്തെ അഭിനന്ദിച്ചിരിക്കുന്നത്. രാധിക ശരത്കുമാര്, ശ്രിയ റെഡ്ഡി എന്നിവര്‍ താരത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിട്ടുണ്ട്. പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന സല്പേട്ട പരന്പരൈ എന്ന ചിത്രത്തിനുവേണ്ടിയാണ് ആര്യ മേക്ക് ഓവര്‍ നടത്തുന്നത്. വടക്കന്‍ ചെന്നൈക്കാരനായ ബോക്സറുടെ വേഷത്തിലാണ് പാ രഞ്ജിത് ചിത്രത്തില്‍ ആര്യ അഭിനയിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. സന്തോഷ് നാരായണന് ആണ് ചിത്രത്തിന് സംഗീതം നല്‍കുന്നത്. ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല.