പാര്‍ട്ടി പ്രവര്‍ത്തകരെ പട്ടിയാക്കുന്ന വിധത്തില്‍ തീരുമാനങ്ങള്‍ എടുത്തതാണ് ചെങ്ങന്നൂര്‍ പരാജയത്തിന് കാരണമെന്ന് കോണ്‍ഗ്രസ് മൂവാറ്റുപുഴ മണ്ടലം വൈസ് പ്രസിഡന്റിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ് വൈറലാവുന്നു.
പാര്‍ട്ടിയുടെ പേരില്‍ നേതാക്കള്‍ മതത്തിന്റെയും, ജാതിയുടെയും പേരില്‍ കണക്ക് പറഞ്ഞ് സ്ഥാനമാനങ്ങള്‍ വാങ്ങിയശേഷം പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കില്ല. ഇത്തരക്കാര്‍ കൂട്ടത്തോടെ ചെങ്ങന്നൂരെത്തി സാദാപ്രവര്ത്തകരെ പ്രകോപിതരാക്കിയെന്നും ഐ ഗ്രൂപ്പ് നേതാവ് കൂടിയായ റിഷാദ് തോപ്പിക്കുടി യുടെ പോസ്റ്റിലുണ്ട്.
ഇങ്ങനെപോയാല്‍ 2019 തിരഞ്ഞെടുപ്പോടെ വെന്ന്ററിലേറ്ററിലേക്ക് പോകേണ്ട അവസ്ഥ വരുമെന്നും റിഷാദ് പറയുന്നു. ഇരുന്നൂറ് പേജ്ബുക്കില് എഴുതി നിറയ്ക്കാനുള്ളത്ര പേരുകാരാണ് കെപിസിസിയിലും ഡിസിസിയിലും ബ്ലോക്കിലുമൊക്കെയുള്ളത്. അവരവരുടെ സാമ്പത്തിക ലാഭത്തിനും ഗ്രൂപ്പ് വളര്‍ത്താനും അല്ലാതെ ഇവരെ എന്തിന് കൊള്ളാമെന്ന ചോദ്യവും റിഷാദ് ഉയര്‍ത്തുന്നു.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ⇓⇓⇓
ചെങ്ങന്നൂരില്‍ എല്‍.ഡി.എഫിന് വിജയം ജനാധിപത്യത്തിന്റ വിജയമാണ് ജനം തിരഞ്ഞെടുക്കുന്നത് പ്രസക്തം അതുകൊണ്ട് തന്നെ അതിനെ ന്യായീകരണങ്ങളുടെ അച്ച് നിരത്തി വിശകലനം നടത്തേണ്ട ഒരു കാര്യവുമില്ല ഡി.വിജയകുമാറിനെ പോലെ സൗമ്യനായ മനുഷ്യന് തോറ്റ് പോയി എന്നത് ഏറെ ദു:ഖകരമാണ്. തോല്‍വിക്ക് കാരണം അന്വേഷിക്കുന്നവര്‍ പാര്‍ട്ടിയുടെ പേരില്‍ നേതാക്കള്‍ മതത്തിന്റെയും, ജാതിയുടെയും പേരില്‍ കണക്ക് പറഞ്ഞ് സ്ഥാനമാനങ്ങള്‍ വാങ്ങുന്ന എത്ര ആളുകള്‍ പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നുണ്ട് സ്റ്റേജില്‍ നേതാവായി ഇരിക്കാന്‍ ആളുണ്ടായിട്ടു കാര്യമില്ല. ചുമ്മാതെ മൈക്കും കെട്ടി പ്രസംഗിച്ചാല്‍ വോട്ട് കിട്ടില്ല .ഇനിയെങ്കിലും കോണ്‍ഗ്രസ്സ് രാഷ്ട്രീയം മാറണം.
പെട്ടി താങ്ങികളെ നേതാവാക്കി മാറ്റിയാല്‍ ഭാവിയില്‍ ഇതാവും കോണ്‍ഗ്രസ്സിന്റെ അവസ്ഥ. താഴെ തട്ടില്‍ പ്രവര്‍ത്തനം ഇല്ലാതെ ഒരിക്കല്‍ പോലും ഒരു രാഷ്ടീയ പാര്‍ട്ടിയുടെയും പ്രവര്‍ത്തന സംവിധാനവും നിലനില്ക്കുകയില്ല പ്രത്യേകിച്ച് കോണ്‍ഗ്രസ്സ് രാഷ്ട്രീയം എന്ന യഥാര്‍ത്ഥ്യം തിരിച്ചറിച്ചറിയണം. ഒരു മണ്ഡലം പ്രസി: പോലും മണ്ഡലത്തില്‍ എത്ര ബൂത്ത് ഉണ്ടെന്ന്കാര്യം പോലും അറിയില്ല( പ്രത്യേകിച്ച് മുവാറ്റുപുഴ) പിന്നങ്ങനെ താഴെ തട്ടില്പ്രവര്ത്തനം ഉണ്ടാകും.
ഇരുന്നൂറ് പേജ്ബുക്കില് എഴുത്തിനിറയ്ക്കാന് അത്രയും D.C.C, K. P. C. C ഭാരവാഹികള്‍ ഉള്ളത് കൊണ്ട് ഒരു കഥയുമില്ല. അവരവരുടെ സാമ്പത്തിക ലാഭത്തിനും ഗ്രൂപ്പ് വളര്‍ത്താനും അല്ലാതെ ഇവരെ എന്തിന് കൊള്ളാം. സ്വന്തം മണ്ഡലങ്ങളിലും, ബൂത്തിലും ഇറക്കി പ്രവര്‍ത്തിക്കാന്‍ പറയ്യണം. അല്ലേല്‍ പറഞ്ഞ് വിടണം. സാധാരണക്കാരായ കോണ്‍ഗ്രസ്സ് അനുഭാവി ജനത്തിന് ഗ്രൂപ്പില്ല എന്ന കാര്യം നേതൃത്വം മനസ്സിലാക്കണം, അവര്‍ക്ക് എന്ത് ഗ്രൂപ്പ്.
മാണിയെ പോലുള്ളള മക്കള്‍ രാഷട്രീയവും, കോഴ രാഷ്ടീയവും കളിക്കുന്ന രാഷ്ടീയതട്ടിപ്പ് പാര്‍ട്ടികളെ കൂടെ നിര്‍ത്തിയാല്‍ പൊതു ജനം അംഗീക്കണമെന്നില്ല. അവര്‍ പ്രത്രികരിക്കും ഇത്പോലെ ഇലക്ക്ഷനിലൂടെ ചെങ്ങന്നുരും അതാണ് കണ്ടത്ത് ‘ പാര്‍ട്ടി പ്രവര്‍ത്തകരെ പട്ടിയാക്കുന്നവിധത്തില് തീരുമാനങ്ങള്‍ എടുത്താല്‍ ഇതായിരിക്കും ഫലം.
കോണ്‍ഗ്രസ്സ് രാഷ്ട്രീയം മെച്ചപ്പെടുത്താത്തെ പോയാല്‍ ഇനിയുള്ള ഇലക്ക്ഷനില്‍ തിരഞ്ഞെടുപ്പ് ഫലം വിപരീതമായിരിക്കും. ജനങ്ങളാല്‍ തിരഞ്ഞടുക്കുന്നവരാണ് ജനപ്രതിനിധികള്‍, ജനങ്ങളെ സേവിക്കുന്നവരായിരിക്കണം. അല്ലാതെ സ്വന്തം കാര്യം സിന്ദാബാദ് മാറ്റി നേതാക്കള്‍ പ്രവര്‍ത്തിച്ചാല്‍ 2019 തിരഞ്ഞെടുപ്പ് നമ്മുക്ക് അനുകൂലമാകും. ഇല്ലെങ്കില്‍ സ്ഥിതി ഫലം വെന്ന്ററിലേറ്റര് അവസ്ഥ വരും ഓര്‍ത്താല്‍ നന്ന്………..
എന്റെ വ്യക്തിപരമായ അഭിപ്രായം… റിഷാദ് തോപ്പിക്കുടി, മുവാറ്റുപുഴ.