ചെന്നൈ: തമിഴ്നാട് വിരുദുനഗറിലെ പടക്ക നിർമ്മാണ ശാലയിലുണ്ടായ പൊട്ടിത്തെറിയിൽ നാല് പേർ കൊല്ലപ്പെട്ടു. മൂന്ന് പേർക്ക് അപകടത്തിൽ സാരമായി പരിക്കേറ്റു. കൊല്ലപ്പെട്ടവരിൽ അറുപത്തിയഞ്ച് വയസുകാരിയും ഉൾപ്പെടുന്നതായാണ് റിപ്പോർട്ട്. മുപ്പത് പേരോളം കുഞ്ഞ് ഷെഡ്ഡുകളിലായി പ്രവർത്തിക്കുന്ന പടക്ക നിർമ്മാണ കേന്ദ്രത്തിലാണ് പൊട്ടിത്തെറിയുണ്ടായത്. രാസവസ്തുക്കൾ കലർത്തി പാക്കറ്റുകളിലാക്കുന്ന ഷെഡ്ഡിലാണ് പൊട്ടിത്തെറി നടന്നത്. മൂന്ന് ഷെഡ്ഡുകൾ പൊട്ടിത്തെറിയിൽ പൂർണ്ണമായും തകർന്നതായി പൊലീസ് പറഞ്ഞു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
തമിഴ്നാട്ടിലെ പടക്ക നിർമ്മാണ ശാലയിലുണ്ടായ പൊട്ടിത്തെറിയിൽ നാല് പേർ കൊല്ലപ്പെട്ടു
by രാഷ്ട്രദീപം
by രാഷ്ട്രദീപം