തിരുവനന്തപുരം: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍മന്ത്രി വി .കെ . ഇബ്രാഹിംകുഞ്ഞിന് വിജിലന്‍സ് നോട്ടീസ് . ശനിയാഴ്ച രാവിലെ 11 ന് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നോട്ടീസ് . തിരുവനന്തപുരം പൂജപ്പുരയിലെ വിജിലന്‍സ് യൂണീറ്റിലെത്താനാണ് നോട്ടീസ് .
കേസില്‍ ഇബ്രാഹിംകുഞ്ഞിനെതിരെ അന്വേഷണം നടത്താന്‍ വിജിലന്‍സിനു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് അനുമതി നല്‍കിയിരുന്നു . രണ്ടു തവണ ഇബ്രാഹിംകുഞ്ഞിന്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു . ആരോപണ വിധേയരായ നിര്‍മാണ കമ്ബനി ആര്ഡിഎസ്പ്രോജക്ട്സിനു കരാര്‍ നല്കിയതു മുതലുള്ള നടപടികളാണു വിജിലന്‍സ് അന്വേഷിക്കുന്നത് .
പാലാരിവട്ടം മേല്‍പ്പാലം നിര്‍മ്മാണത്തില്‍ കരാറിന് വിരുദ്ധമായി 8.25 കോടി രൂപ കരാര്‍ കമ്ബനിയായ ആര്‍ഡിഎസ് പ്രോജക്ടിന് അനുവദിച്ചതിലും അതിന് പലിശ ഇളവ് അനുവദിക്കാന്‍ നിര്‍ദ്ദേശിച്ചതിലും ഇബ്രാഹിം കുഞ്ഞിന് വ്യക്തമായ പങ്കുണ്ടെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍ .