തിരുവനന്തപുരം: കൊറോണ വൈറസ് രോഗബാധയെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചത് പിന്‍വലിച്ചു. പുതിയ പൊസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത സാഹചര്യത്തിലാണ് ഇത്. ഇനി മുതല്‍ അതി കഠിനമായ നിയന്ത്രണങ്ങള്‍ ഉണ്ടാവില്ലെന്നും ആരോഗ്യ മന്ത്രി കെ കെ ശൈലജ പറഞ്ഞു. നിയന്ത്രണങ്ങള്‍ കര്‍ശനമാക്കില്ലെങ്കിലും ശ്രദ്ധ തുടരും. കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച മൂന്ന് പേരുമായി അടുത്ത് ഇടപഴകിയവരുടെ സാമ്ബിള്‍ ഫലങ്ങള്‍ നെഗറ്റീവാണെന്നും മന്ത്രി വ്യക്തമാക്കി.
അതിനിടയില്‍, ചൈനയില്‍ നിന്ന് തിരിച്ചെത്താനാവാതെ കുന്മിംഗില് കുടുങ്ങിയ 21 അംഗ വിദ്യാര്‍ഥി സംഘം നാട്ടിലേക്ക് തിരിച്ചു. കുന്‍മിംഗിലും കൊറോണ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തതോടെയാണ് ഇവര്‍ നാട്ടിലേക്ക് മടങ്ങാന്‍ തീരുമാനിച്ചത്. എന്നാല്‍ തിരിച്ചെത്താന്‍ വഴിയില്ലാതെ ഇവര്‍ വിമാനത്താവളത്തില്‍ കുടുങ്ങുകയായിരുന്നു. സിംഗപ്പൂര്‍ വഴിയുള്ള വിമാനത്തിലായിരുന്നു അവര്‍ ടിക്കറ്റ് ബുക്ക് ചെയ്തത്. പക്ഷേ ചൈനയില്‍ നിന്നുള്ളവരുടെ യാത്ര അനുവദിക്കില്ലെന്ന് എയര്‍ലൈന്‍ കമ്ബനി നിലപാടെടുത്തതോടെ യാത്ര മുടങ്ങുകയായിരുന്നു.