തിരുവനന്തപുരം: ക്ഷേമ പെന്‍ഷനുകളില്‍ 100 രൂപ വര്‍ധിപ്പിച്ചും പ്രവാസി ക്ഷേമത്തിനുള്ള അടങ്കല്‍ 90 കോടി രൂപയാക്കി ഉയര്‍ത്തിയും എല്‍.ഡി.എഫ് സര്‍ക്കാറിന്റെ ബജറ്റ് പ്രഖ്യാപനം. 100 രൂപ വര്‍ധിപ്പിച്ചത് വഴി സംസ്ഥാനത്തെ ക്ഷേമ പെന്‍ഷനുകള്‍ 1300 രൂപയായി ഉയര്‍ന്നു. തദ്ദേശ സ്ഥാപനങ്ങളുടെ വിഹിതം 12,024 കോടിയാക്കി ഉയര്‍ത്തി. ലൈഫ് മിഷന് വഴി ഒരു ലക്ഷം പുതിയ ഭവനങ്ങള്‍ നിര്‍മിക്കുമെന്നും ധനമന്ത്രി പറഞ്ഞു.
മുന്‍ സര്‍ക്കാറിന്റെ ധന പ്രതിസന്ധി നാലു വര്‍ഷം കൊണ്ട് സര്‍ക്കാര്‍ പരിഹരിച്ചു. തീരദേശ പദ്ധതിക്കായി 1,000 കോടിയായും ഗ്രാമീണ റോഡുകള്‍ക്കായി 1,000 കോടിയായും പൊതുമരാമത്ത് വകുപ്പിന് 1.102 കോടിയായും ഉയര്‍ത്തി. മൂലധന ചെലവ് 14,000 കോടി രൂപയായി ഉയര്‍ത്തി.
സാമ്ബത്തികനില മോശമായ സ്ഥിതിയിലാണ് സംസ്ഥാന ബജറ്റെന്ന് ധനമന്ത്രി പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. സാമ്ബത്തിക പ്രതിസന്ധി നേരിടാന്‍ ഫലപ്രദമായ നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നില്ല. സംസ്ഥാനത്തിനുള്ള ജി.എസ്.ടി നഷ്ടപരിഹാരം നല്കാന് കേന്ദ്ര സര്‍ക്കാര്‍ തയാറാവുന്നില്ലെന്നും തോമസ് െഎസക് കുറ്റപ്പെടുത്തി.
രാജ്യം വലിയ വെല്ലുവിളികള്‍ അഭിമുഖീകരിക്കുകയാണ്. ജനാധിപത്യവും സേച്ഛാധിപത്യവും മുഖാമുഖം നില്ക്കുന്ന സാഹചര്യമാണിന്ന്. അക്രമം ആണ് കര്‍മം എന്ന് വിചാരിക്കുന്ന ഭരണകൂടം. പൗരത്വ ഭേദഗതി നിയമം രാജ്യത്ത് ആശങ്ക പടര്‍ത്തുന്നതായും തോമസ് ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.