പാറ്റ്ന: വിദ്യാര്‍ഥിനിയെ പരീക്ഷയ്ക്കിടെ കോപ്പിയടിക്കാന്‍ സഹായിച്ച കാമുകന് പിടിയില്‍. ബിഹാറിലെ അര്‍വാല്‍ ജില്ലയിലെ സ്കൂളിലാണു സംഭവം. പരീക്ഷാകേന്ദ്രങ്ങളില്‍ പരിശോധന നടത്തുന്ന സംഘത്തിലെ കാമറമാനാണെന്ന വ്യാജേന കയറിക്കൂടിയ നരേഷ് എന്ന യുവാവാണ് പിടിയിലായത്.
അര്‍വാലിലെ ഒരു പരീക്ഷാകേന്ദ്രത്തില്‍ പരിശോധനയ്ക്കെത്തിയ ഫ്ളൈയിംഗ് സ്ക്വാഡാണു നരേഷിനെ പിടികൂടിയത്. നരേഷ് നേരത്തെയും പെണ്‍കുട്ടിയെ കോപ്പിയടിക്കാന്‍ സഹായിച്ചിട്ടുണ്ടെന്നാണു വിവരം. അര്‍വാലിലെ ഉമൈറാബാദ് ഹൈസ്കൂള്‍, കിജാര്‍ ഹൈസ്കൂള്‍, എസ്എസ്എസ്ജിഎസ് അര്‍വാള്‍ സ്കൂള്‍ എന്നീ സ്കൂളുകളില്‍നിന്നായി കോപ്പിയടിച്ച ഏഴു വിദ്യാര്‍ഥികളെ പിടികൂടിയതായി ഫ്ളൈയിംഗ് സ്ക്വാഡ് അറിയിച്ചു. ഇതില്‍ നാലുപേര്‍ പെണ്‍കുട്ടികളാണ്.