പത്തനംതിട്ട: വൈദ്യുതി ലൈനില്‍ തട്ടിനിന്ന മരക്കൊമ്പ് മുറിച്ചുനീക്കുകയായിരുന്ന കെഎസ്ഇബി ജീവനക്കാരനെ വീട്ടുടമ എറിഞ്ഞുവീഴ്ത്തി. പത്തനംതിട്ട കൈപ്പത്തൂരിലാണ് കെഎസ്ഇബി കരാര്‍ ജീവനക്കാരന് വേണുവിന് നേരെയാണ് ആക്രമണമുണ്ടായത്. നെഞ്ചിന് പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കെഎസ്ഇബി ജീവനക്കാരുടെ പരാതിയില്‍ വീട്ടുടമസ്ഥനെ പൊലീസ് അറസ്റ്റ് ചെയ്തു.