ന്യൂഡല്‍ഹി: ഏറ്റവും നല്ല നിയമസഭാ സ്പീക്കര്‍ക്കുള്ള പുരസ്കാരം കേരളത്തിന്റെ പി.ശ്രീരാമകൃഷ്ണന്. ഭാരതീയ ഛാത്ര സന്‍സദന്‍ ഏര്‍പ്പെടുത്തിയ പുരസ്കാരമാണ് അദ്ദേഹത്തിന് ലഭിച്ചിരിക്കുന്നത്. ലോക്സഭാ സ്പീക്കര്‍ ശിവാരാജ് പാട്ടീല്‍ അധ്യക്ഷനായ സമിതിയാണ് പുരസ്കാര നിര്‍ണയം നടത്തിയത്. അടുത്ത മാസം 20ന് ഡല്‍ഹിയില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു പുരസ്കാരം സമര്‍പ്പിക്കും.