മുംബൈ: എടിഎമ്മില്‍ സഹായത്തിനെത്തിയയാള് സ്ത്രീയില്‍നിന്ന് 38,000 രൂപ തട്ടിയെടുത്തു. മുംബൈ പടിഞ്ഞാറന്‍ കല്യാണിലാണു സംഭവം. സ്ത്രീയുടെ ഡെബിറ്റ് കാര്‍ഡ് കൈക്കാലാക്കി പകരം ഉപയോഗശൂന്യമായ കാര്‍ഡ് നല്‍കിയാണു തട്ടിപ്പ് നടത്തിയത്. 2000 രൂപ പിന്‍വലിക്കുന്നതിനായി എടിഎമ്മില്‍ കയറിയതായിരുന്നു സ്ത്രീ. സാങ്കേതിക പ്രശ്നങ്ങള്‍ കാരണം എടിഎം മെഷീനില്‍നിന്ന് പണം പിന്‍വലിക്കാന്‍ സാധിച്ചില്ല. ഈ സമയത്തു പിന്നില്‍ നിന്നിരുന്നയാള് സഹായം വാഗ്ദാനം ചെയ്തു കാര്‍ഡ് വാങ്ങി മെഷീനില്‍ ഇട്ടു. പണം പിന്‍വലിച്ചു നല്കി.
വീട്ടില്‍ തിരിച്ചെത്തിയ വീട്ടമ്മയ്ക്കു അക്കൗണ്ടില്‍നിന്നു പണം പിന്‍വലിച്ചതായി സന്ദേശമെത്തി. 38,000 രൂപ പിന്‍വലിച്ചെന്നായിരുന്നു സന്ദേശം. തുടര്‍ന്നു നടത്തിയ പരിശോധനയില്‍ തന്റെ കൈയിലുള്ളതു സ്വന്തം കാര്‍ഡല്ലെന്നും വ്യക്തമായി. ഉടന്‍തന്നെ പോലീസില്‍ വിവരമറിയിച്ചു. ഇതുവരെ തട്ടിപ്പുകാരനെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.