മലപ്പുറം: സംസ്ഥാനത്ത് ഗവര്‍ണര്‍ രാഷ്ട്രീയ വക്താവിനെ പോലെ പെരുമാറുന്നതായി മുസ്ലിംലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി എംപി. ‘പൗരത്വ പ്രതിഷേധമോ വാർഡ് വിഭജനമോ എന്തായാലും ജനാധിപത്യ ഇടത്തിൽ നടക്കാൻ പാടില്ലാത്തതാണ് ഗവർണറുടെ ഇടപെടൽ. രാഷ്ട്രീയ വക്താവിനെ പോലെയാണ് ഗവര്‍ണര്‍ പെരുമാറുന്നത്. നിരന്തരം പത്രസമ്മേളനം വിളിക്കുന്നു’. ജനങ്ങളുടെ വിഷയം വരുമ്പോൾ സർക്കാരിന് കോടതിയിൽ പോവാം, അതിന് ഗവർണറുടെ സമ്മതം ആവശ്യമില്ലെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.
രാഷ്ട്രത്തിന്റെ അധിപർ ജനങ്ങളാണ്. പൗരത്വവിഷയത്തില്‍ പഞ്ചാബ് ഗവൺമെന്റടക്കം കോടതിയിൽ പോവുകയാണ്, അത് പാടില്ലെന്ന് അവിടത്തെ ഗവർണർക്ക് പറയാനാവില്ല. സർക്കാരാണ് തീരുമാനമെടുക്കണ്ടത്, ഗവർണറല്ല. സർക്കാരും ജനങ്ങളുമാണ് അധിപര്‍. വിഷയം സർക്കാർ ഇടപെട്ട് തന്നെ എത്രയും പെട്ടെന്ന് പരിഹരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.