തിരുവനന്തപുരം: എസ് എന്‍ ഡി പിയില്‍ നടക്കുന്നത് വെള്ളാപ്പള്ളി നടേശന്റെ കുടുംബ വാഴ്ചയാണെന്നും മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍. ആ സംഘടനയില്‍ ജനാധിപത്യമെന്നൊന്നില്ലെന്നും ആദ്ദേഹം പറഞ്ഞു. വെള്ളാപ്പള്ളി നടേശന് കോളേജില്‍ കുട്ടികളില്‍ നിന്ന് വാങ്ങുന്ന അഡ്മിഷന് ഫീസിന് യാതൊരു കണക്കുമില്ല. നടക്കുന്നത് വന്‍ അഴിമതിയാണ്. ടി പി സെന്‍കുമാറും, സുഭാഷ് വാസുവും നടത്തിയ പത്ര സമ്മേളനത്തിലാണ് സെന്‍കുമാറിന്റെ വെളിപ്പെടുത്തല്‍.
വെള്ളാപ്പള്ളി നടേശന് കോടിക്കണക്കിന് രൂപ തട്ടിയെന്ന് ടി.പി. സെന്‍കുമാര്‍ പറഞ്ഞു. കോളജ്, സ്കൂള്‍ അഡ്മിഷനും നിയമനത്തിനും വാങ്ങിയ 1,600 കോടി രൂപ കാണാനില്ല. മൈക്രോ ഫിനാന്‍സ് വഴി വാങ്ങിയ അധിക പലിശ എവിടെപ്പോയെന്നും സെന്‍കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ ചോദിച്ചു. സംഭവവുമായ ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ്, ആദായനികുതി, ഇന്റലിജന്‍സ് അന്വേഷണം വേണം. വെള്ളാപ്പള്ളി നടേശന് എസ്എന്‍ഡിപി യോഗത്തിലെ തിരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിച്ചെന്നും ആയിരത്തോളം ശാഖകള്‍ വ്യാജമാണെന്നും അദ്ദേഹം ആരോപിച്ചു