ന്യൂഡല്‍ഹി: ജനുവരി 31 നും ഫെബ്രുവരി ഒന്നിനും രാജ്യവ്യാപകമായി ബാങ്ക് പണിമുടക്ക്. ഇന്ത്യന്‍ ബാങ്ക് അസോസിയേഷനുമായുള്ള വേതന പരിഷ്കരണ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് പണിമുടക്ക് പ്രഖ്യാപനം. ബാങ്ക് ജീവനക്കാരുടെ വിവിധ യൂണിയനുകളാണ് പണിമുടക്കിന് ആഹ്വാനം നല്‍കിയിരിക്കുന്നത്. ഇന്ത്യന്‍ ബാങ്ക് അസോസിയേഷനുമായി നടത്തിയ ചര്‍ച്ചയിലാണ് 12.25 ശതമാനം വേതന വര്‍ധന എന്ന ആവശ്യം യൂണിയനുകള്‍ മുന്നോട്ടു വച്ചത്. എന്നാല്‍ അസോസിയേഷന് ഇത് നിരാകരിക്കുകയായിരുന്നു. തങ്ങളുടെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഹരിച്ചില്ലെങ്കില്‍ അനിശ്ചിതകാല സമരത്തിലേക്ക് പോകുമെന്ന് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന് അറിയിച്ചു.