കൊച്ചി: തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മ്മിച്ചതിന് സുപ്രീംകോടതി പൊളിച്ച് നീക്കാനാവശ്യപ്പെട്ട മരടിലെ ഏറ്റവും അവസാനത്തെ ദൗത്യമായ ഗോള്‍ഡന്‍ കായലോരവും നിയന്ത്രിത സ്ഫോടനത്തിലൂടെ തകര്‍ത്ത് ദൗത്യസംഘം. നേരത്തെ നിശ്ചയിച്ചിരുന്നതിലുംവൈകി 2.30നാണ് ഗോള്‍ഡന്‍ കായലോരം നിലംപൊത്തിയത്.ഗോള്‍ഡന്‍ കായലോരവും നിയന്ത്രിത സ്ഫോടനത്തിലൂടെ തകര്‍ത്തതോടെ സുപ്രീംകോടതി വിധി നടപ്പാക്കി സര്‍ക്കാര്‍.
51 മീറ്ററാണ് 16 നിലകളുള്ള ഗോള്‍ഡന്‍ കായലോരത്തി ഉയരം. 40 അപ്പാര്‍ട്ട്മെന്റുകളാണ് കായലോരത്തിന് ഉള്ളത്. 14.8കിലൊ സ്ഫോടന വസ്തുക്കളുപയോഗിച്ചാണ് ഗോള്‍ഡന്‍ ഫ്ളാറ്റ് തകര്‍ത്തത്.
പൊളിക്കല്‍ ദിവസത്തിന്റെ രണ്ടാം ദിവസമായ ഞായറാഴ്ച രണ്ട് മണിക്കാണ് ഗോള്‍ഡന്‍ കായലോരം പൊളിക്കാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ 1.30 ന് നിശ്ചയിച്ചിരുന്ന ആദ്യ സൈറന്‍ മുഴങ്ങാന്‍ വൈകിയതോടെ നിയന്ത്രിത സ്ഫോടനവും വൈകി.