തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതി റദ്ദാക്കണമെന്ന കേരളത്തിന്റെ പ്രമേയത്തെ സ്വാഗതം ചെയ്ത് ഡിഎംകെ. ഭരണഘടന മൂല്യങ്ങൾ സംരക്ഷിക്കാൻ എല്ലാ സംസ്ഥാനങ്ങളും ഇത്തരം പ്രമേയം പാസാക്കേണ്ട സ്ഥിതിയാണെന്ന് ഡിഎംകെ അധ്യക്ഷൻ എംകെ സ്റ്റാലിൻ പ്രതികരിച്ചു. സമാന പ്രമേയം പാസാക്കാൻ തമിഴ്നാട്ടിൽ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി തയ്യാറാകണമെന്നും സ്റ്റാലിൻ കൂട്ടിച്ചേര്‍ത്തു. പൗരത്വഭേദഗതിക്കെതിരെ ലതമിഴ്നാട്ടിലും പ്രതിഷേധം ശക്തമാണ്. ഡിഎംകെ പ്രവര്‍ത്തകര്‍ ഇന്നലെ പൊതുഇടങ്ങളില്‍ കോലം വരച്ച് പ്രതിഷേധിച്ചിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ പൗരത്വഭേദഗതി നിയമം ഭരണഘടനാ വിരുദ്ധമാണെന്നും രാജ്യത്തെ ആശങ്കയിലാക്കുന്ന നിയമം റദ്ദാക്കാൻ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്നും നിയമസഭയില്‍ പ്രമേയമവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന് ആവശ്യപ്പെട്ടു. രാജ്യമെങ്ങും ആശങ്കയാണ്. പ്രവാസികൾക്കിടയിലും ആശങ്ക ശക്തമാണ്. അതുകൊണ്ട് നിയമം റദ്ദാക്കാൻ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്നാണ് മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയത്തിൽ വ്യക്തമാക്കുന്നത്.