തിരുവന്തപുരം: പൗരത്വഭേദഗതിയെ അനുകൂലിക്കുന്ന കേരളാഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഭീഷണിയുടെ ഭാഷയിലാണ് സംസാരിക്കുന്നതെന്ന് കെ മുരളീധരന് എംപി. ഗവര്‍ണര്‍ ഇത്തരത്തില്‍ സംസാരിക്കുന്നത് ദൗർഭാഗ്യകരമാണ്. കേരളത്തിലെ പ്രതിപക്ഷനേതാവടക്കം പൗരത്വഭേദഗതിക്കെതിരെ കോടതിയെ സമീപിച്ചിരിക്കുകയാണ്. ആ നിലയ്ക്ക് കോടതി ഉത്തരവ് വരുന്നത് വരെ കാത്തിരിക്കാനുള്ള ബാധ്യത ഗവർണര്‍ക്കുണ്ട്. അത്തരം അഭിപ്രായപ്രകടനങ്ങള്‍ നടത്തുന്നത് ശരിയായില്ലെന്നും മുരളീധരന് കൂട്ടിച്ചേര്‍ത്തു. “പൗരത്വഭേദഗതിക്കെതിരെ സമരം ചെയ്യുന്നവരോടുള്ള സംസ്ഥാന സർക്കാരിന്റെ സമീപനത്തിൽ സംശയമുണ്ട്. അവര്‍ ചിലർക്ക് വർഗീയ സർട്ടിഫിക്കറ്റ് കൊടുക്കുന്നു. അനൂകൂലിക്കുമ്പോൾ മതേതര പാർട്ടി, എതിർക്കുമ്പോൾ വർഗ്ഗീയം എന്ന നിലപാട് ശരിയല്ല. ജമാഅത്ത് ഇസ്ലാമിയുടെ വോട്ട് വാങ്ങാത്ത രാഷ്ട്രീയ പാര്‍ട്ടികളൊന്നും കേരളത്തിലില്ല. ജമാഅത്ത് ഇസ്ലാമി, വെൽഫയർ പാർട്ടി എന്നിവരുടെ വോട്ട് വാങ്ങിയപ്പോൾ എതിർപ്പുണ്ടായിരുന്നില്ലെന്നും മുരളീധരന് വ്യക്തമാക്കി. ഉത്തരേന്ത്യയിൽ ആർഎസ്എസുകാർ എന്താണോ ചെയ്യുന്നത് അതാണ് ഇവിടെ സിപിഎമ്മുകാർ ജാമിയയിലെ വിദ്യാർത്ഥിനിയോട് ചെയ്തത്”. പിണറായി ന്യൂനപക്ഷങ്ങൾക്ക് വേണ്ടി പ്രസംഗിക്കുമ്പോള്‍ പിണറായിയുടെ പൊലീസ് മേധാവി മോദിയുടെ നയം നടപ്പാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളാഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ സംസാരിക്കുന്നത് ഭീഷണിയുടെ ഭാഷയിൽ: കെ മുരളീധരൻ
by രാഷ്ട്രദീപം
by രാഷ്ട്രദീപം