തിരുവനന്തപുരം: പ്രത്യേക നിയമസഭ സമ്മേളനം ചൊവ്വാഴ്ച ചേരും. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കും. പട്ടികജാതി, പട്ടികവര്‍ഗ സംവരണം 10 വര്‍ഷം കൂടെ നീട്ടുന്നതിന് അംഗീകാരം നല്‍കും. അതോടൊപ്പം തന്നെ നിയമനിര്‍മ്മാണ സഭകളിലെ ആംഗ്ലോ ഇന്ത്യന്‍ സംവരണ ഒഴിവാക്കിയതിനെതിരേയും പ്രമേയം പാസാക്കും.