തിരുവനന്തപുരം: അവതാരകയും പ്രശസ്ത മോഡലുമായ ജാഗി ജോണിന്റെ മരണകാരണം തലക്ക് പിന്നിലേറ്റ ആഴത്തിലുള്ള മുറിവാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. പിന്നിലേക്ക് തലയടിച്ച് വീണാലോ ആരെങ്കിലും പിടിച്ച് തള്ളിയാലോ ഉണ്ടാകുന്ന പരുക്കാണ് തലയിലുള്ളതെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
ഇന്നലെയാണ് തിരുവനന്തപുരം കുറവന്‍കോണത്തെ വീട്ടില്‍ ജാഗി ജോണിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജാഗി അമ്മക്കൊപ്പമാണ് താമസിച്ചിരുന്നത്. അമ്മ വീട്ടിലില്ലാതിരുന്ന സമയത്താണ് സംഭവം നടന്നത്. അയല്‍വാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലിസ് എത്തുകയായിരുന്നു.ഫ്ളാറ്റില്‍ ആരുമായും ജാഗിക്ക് അടുപ്പമുണ്ടായിരുന്നില്ല. മോഡലിങ് രംഗത്ത് സജീവമായ ജാഗി ജോണ്‍ പാചക കുറിപ്പുകളിലൂടെയും വീഡിയോകളിലൂടെയുമാണ് പ്രശസ്തയായത്.