ജസ്റ്റിസ് കെമാൽ പാഷയുടെ സുരക്ഷ പിൻവലിച്ച പോലീസ് നടപടി പ്രതിഷേധാർഹം മാണെന്ന് എ ഐ വൈ എഫ് സംസ്ഥാന ജോ: സെക്രട്ടറിയും എറണാകുളം ജില്ലാ പഞ്ചായത്ത് അംഗവുമായ എൻ.അരുൺ തന്റെ ഫേസ്ബുക്ക് പേജിലൂടെ അഭിപ്രായപ്പെട്ടു.
നിരവധി ക്രിമിനൽ കേസുകളിൽ നീതിയുക്തമായ വിധികൾ നിർഭയം പ്രസ്ഥാവിച്ച ന്യായാധിപനാണ് ജസ്റ്റിസ് കെമാൽ പാഷ.
അപരാധികൾക്കുമേൽ കടുത്ത ശിക്ഷ നീതിയുക്തം ചുമത്തിയ ന്യായാധിപനായതിനാൽ തന്നെയാണ് അദ്ദ്ദേഹത്തിന് സുരക്ഷ അനിവാര്യമായത്.
മാവോയിസ്റ്റുകളെ വെടിവെച്ചുകൊന്നതടക്കമുള്ള സംഭവങ്ങളിൽ പോലീസിനെ വിമർശിച്ചതിന്റെ പ്രതിഭലനമാണ് തീരുമാനമെന്നതിൽ സംശയമില്ല.
ഗവൺമെന്റ് ഇടപെട്ട് ജസ്റ്റിസ് കെമാൽ പാഷയുടെ പോലീസ് സുരക്ഷ പുനസ്ഥാപിക്കണമെന്നും എൻ.അരുൺ ആവശ്യപ്പെട്ടു.