തൃശൂര്‍: സ്കൂളില്‍ വീണ്ടും വിദ്യാര്‍ഥിക്ക് പാമ്ബുകടിയേറ്റു. ചാലക്കുടി സിഎംഐ കാര്‍മല്‍ സ്കൂളിലെ 9 വയസ്സുകാരനായ ജെറാള്‍ഡ് എന്ന വിദ്യാര്‍ഥിയെയാണ് പാമ്ബുകടിച്ചത്. കുട്ടിയെ അങ്കമാലിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.സ്കൂള്‍ വിട്ട സമയത്താണ് പാമ്ബുകടിയേറ്റത്. കുട്ടിയുടെ അച്ഛന് എത്തിയാണ് ആശുപത്രിയിലെത്തിച്ചത്. സ്കൂളിന് തൊട്ടടുത്ത് തന്നെയാണ് കുട്ടിയുടെ വീട്. അതുകൊണ്ടാണ് രക്ഷിതാക്കള്‍ തന്നെ ആശുപത്രിയിലെത്തിക്കുന്ന സ്ഥിതിയുണ്ടായത്.