ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പണമില്ലെന്നും സഹായിക്കണമെന്നും അഭ്യര്‍ഥിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍. വരുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പാര്‍ട്ടിക്ക് പണമില്ലെന്നും പൊതുജനങ്ങള്‍ സഹായിക്കണമെന്നും കേജരിവാള്‍ ആഭ്യര്‍ഥിച്ചു.
കഴിഞ്ഞ അഞ്ച് വര്‍ഷം ഡല്‍ഹിയില്‍ നിരവധി കാര്യങ്ങള്‍ ചെയ്തു. തെരഞ്ഞെടുപ്പിനെ നേരിടാന്‍ പാര്‍ട്ടിയുടെ പക്കല്‍ പണമില്ല. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ചില്ലിപ്പൈസ താന്‍ നേടിയിട്ടില്ല. തനിക്കുവേണ്ടി തെരഞ്ഞെടുപ്പിനെ ജനങ്ങളാണ് നേരിടേണ്ടതെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. അനധികൃത കോളനികള്‍ രജിസ്റ്റര്‍ ചെയ്തു നല്‍കുമെന്ന കേന്ദ്രത്തിന്റെ വാക്ക് വിശ്വസിക്കരുതെന്നും കേജരിവാള്‍ ഓര്‍മിപ്പിച്ചു. രജിസ്റ്റര്‍ ചെയതു തരുന്നതുവരെ ആരെയും വിശ്വസിക്കരുതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഈ കോളനികളില്‍ താന്‍ കുടിവെള്ളം എത്തിക്കുകയും റോഡുകളും ഓടകളും നിര്‍മിക്കുകയും ചെയ്തു. ഈ സമയം ഇവര്‍ എവിടെയായിരുന്നെന്നും കേജരിവാള്‍ ചോദിച്ചു.