തിരുവനന്തപുരം: സിപിഐ എക്സിക്യൂട്ടീവില്‍ പാര്‍ട്ടി സെക്രട്ടറി എതിര് ചേരിയെ വെട്ടിവീഴ്ത്തി. കെ.ഇസ്മയില്‍ പക്ഷത്തെ പ്രമുഖരായ മന്ത്രി വി.എസ്.സുനില്‍കുമാര്‍, കമല സദാനന്ദന്, വി.വി.ബിനു, പി.കെ.കൃഷ്ണന് എന്നിവര്‍ പുറത്തായി. കാനം പക്ഷത്തെ പ്രമുഖരായ .വസന്തം, രാജാജി മാത്യു തോമസ്, എ.കെ.ചന്ദ്രന്, പി.പി.സുനീര്‍ എന്നിവരെയാണ് പുതുതായി ഉള്‍പ്പെടുത്തിയത്.
കെ. പ്രകാശ്ബാബുവും സത്യന് മൊകേരിയും അസിസ്റ്റന്റ് സെക്രട്ടറിമാരായി തുടരും. പ്രകാശ്ബാബു മൂന്നാം തവണയും മൊകേരി രണ്ടാം തവണയുമാണ് അസിസ്റ്റന്റ് സെക്രട്ടറിമാരാകുന്നത്. കെ.ആര്.ചന്ദ്രമോഹനനാണു ട്രഷറര്‍. സി.പി. മുരളിയാണു കണ്ട്രോള് കമ്മിഷന് ചെയര്മാന്. ജെ. ഉദയഭാനു സെക്രട്ടറി. നേതൃത്വവുമായി ഇടഞ്ഞു നില്ക്കുന്ന സി.ദിവാകരന് എംഎല്‍എയെയും സി.എന്‍.ചന്ദ്രനെയും എക്സിക്യൂട്ടീവില്‍ നിലനിര്‍ത്തി.
കെ.പി.രാജേന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാന കൗണ്‍സില്‍ തിരഞ്ഞെടുത്ത 21 അംഗ എക്സിക്യൂട്ടിവിലെ മറ്റ് അംഗങ്ങള്‍ കാനം രാജേന്ദ്രന്, കെ. പ്രകാശ്ബാബു, സത്യന് മൊകേരി, മന്ത്രി ഇ.ചന്ദ്രശേഖരന്, കെ.പി.രാജേന്ദ്രന്, സി.എന്‍. ജയദേവന് എംപി, ജെ. ചിഞ്ചുറാണി, എന്‍.രാജന്, സി.എ. കുര്യന്, ടി. പുരുഷോത്തമന്, വി. ചാമുണ്ണി, കെ. രാജന് എംഎല്‍എ, കെ.ആര്. ചന്ദ്രമോഹനന്, മുല്ലക്കര രത്നാകരന് എംഎല്‍എ, പി. പ്രസാദ് എന്നിവരാണ്. കണ്ട്രോള് കമ്മിഷന് ചെയര്‍മാനെന്ന നിലയില്‍ സി.പി.മുരളിയും എക്സിക്യൂട്ടീവില്‍ അംഗമാകും.ഇതോടെ സിപിഐയില്‍ വീണ്ടും കലാപം ഉയരുകയാണ്.