പാമ്പുകടിയേറ്റ് സുൽത്താൻബത്തേരി ഗവൺമെൻറ് സർവ്വജന ഹയർസെക്കൻഡറി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു. പുത്തൻകുന്ന് നൊട്ടൻ വീട്ടിൽ അഡ്വക്കേറ്റ് അസീസിന്റെയും സജ്ന ആയിഷയുടെയും മകൾ ഷഹ്ല ഷേറിനാണ്(9) മരിച്ചത്.
ബുധനാഴ്ച വൈകിട്ട് മൂന്നു മണിയോടെ വിദ്യാർത്ഥിനിയുടെ കാൽ ക്ലാസ് മുറിയോട് ചേർന്ന ഭിത്തിയുടെ പൊത്തിൽ പെടുകയും കാലിൽ മുറിവ് പറ്റുകയും ആയിരുന്നു. മുറിവിൽ നിന്ന് ചോര വന്നതോടെ മറ്റു വിദ്യാർഥികൾ അദ്ധ്യാപകരെ വിവരമറിയിച്ചു അധ്യാപകർ വിദ്യാർഥിനിയുടെ പിതാവിനെ വിളിച്ച് അറിയിക്കുകയും അദ്ദേഹം വന്നശേഷം സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു ആശുപത്രിയിൽ നിന്ന് പിന്നീട് താലൂക്ക് ആശുപത്രിയിലെത്തിച്ചു. ഡോക്ടറുടെ നിർദ്ദേശപ്രകാരം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കുള്ള വഴിയിൽ വച്ച് വിദ്യാർഥിനിയുടെ സ്ഥിതി വഷളാവുകയും വൈത്തിരി ചെലോട് ഉള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ വച്ചാണ്ട് കുട്ടി മരിച്ചത്. വിദ്യാർത്ഥിനി പാമ്പുകടിയേ മരണപ്പെട്ടു എന്നാണ് ഡോക്ടറുടെ റിപ്പോർട്ട്.