കുര്‍ണൂല്‍: അബദ്ധത്തില്‍ തിളച്ച സാമ്ബാറില്‍ വീണ് നഴ്സറി സ്കൂള്‍ വിദ്യാര്‍ഥിയായ ആറ് വയസ്സുകാരന് മരിച്ചു. ആന്ധ്രപ്രദേശിലെ കുര്‍ണൂല്‍ ജില്ലയിലെ തിപ്പയിപ്പിള്ളെ ഗ്രാമത്തിലെ ശ്യാം സുന്ദര്‍ റെഡ്ഡിയുടെ മകന് ബൈരാപുരം പുരുഷോത്തം റെഡ്ഡി(6) ആണ് മരിച്ചത്.
പാന്യം നഗരത്തിലെ നഴ്സറി സ്കൂളിലെ വിദ്യാര്‍ഥിയായിരുന്നു കുട്ടി. ഉച്ചഭക്ഷണ ഇടവേളയില്‍ കുട്ടി ഓടുന്നതിനിടെ അബദ്ധത്തില്‍ ചൂടുള്ള സാമ്ബാര്‍ ചെമ്ബില്‍ വീഴുകയായിരുന്നു. കുര്‍ണൂല്‍ ജില്ല ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സ്കൂള്‍ മാനേജ്മെന്റിനെതിരെ കേസെടുത്തതായി പോലിസ് അറിയിച്ചു.
ഭക്ഷണത്തിനായി കുട്ടികളെ വരിയായി കൊണ്ടുവരികയായിരുന്നുവെന്നും അപകടത്തില്‍പ്പെട്ട കുട്ടി വരി തെറ്റിച്ച് ഓടുകയായിരുന്നുവെന്നും ആയ മൊഴി നല്കി.