മൂവാറ്റുപുഴ: സംസ്ഥാനത്ത് യാക്കോബായ-ഓര്‍ത്തഡോക്സ് സഭാപ്രശ്നത്തില്‍ പള്ളികളില്‍ ആരാധനാ സ്വാതന്ത്രത്തിനും മൃതദേഹം സെമിത്തേരിയില്‍ അടക്കുന്നതിനും മാനുഷീക പരിഗണന ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് നിയമസഭയില്‍ എല്‍ദോ എബ്രഹാം എം.എല്‍.എയുടെ സബ്മിഷന്. സഭാതര്‍ക്കത്തെ തുടര്‍ന്ന് ജില്ലയുടെ കിഴക്കന്‍ മേഖലയിലെ പള്ളികളില്‍ പ്രാര്‍ത്ഥനയ്ക്കും, ശവസംസ്കാര ശുശ്രൂഷയ്ക്കും, മൃതദേഹം സെമിത്തേരികളില്‍ അടക്കുന്നതിനും തടസമാവുകയാണ്. ഇത് പ്രദേശത്ത് വലിയ കൃമസമാധാന പ്രശ്നമായി മാറുകയാണ്. കഴിഞ്ഞ ദിവസം നിയോജക മണ്ഡലത്തിലെ ഞാറക്കാട് പള്ളിയിലെ സെമിത്തേരിയില്‍ മൃതദേഹം സംസ്കരിക്കാനെത്തിയത് ഒരു വിഭാഗം തടഞ്ഞതോടെ പ്രദേശം സംഘര്ശമേഖലയായി മാറുകയായിരുന്നു. എന്നാല്‍ നാട്ടുകാരുടെ നേതൃത്വത്തില്‍ പൊതുസമൂഹം ഒറ്റകെട്ടായി രംഗത്തെത്തിയതിനെ തുടര്‍ന്ന് യാക്കോബായ വിശ്വാസികളുടെ അധീനതയിലുള്ള ചാപ്പലിന് സമീപമാണ് മൃതദേഹം അടയ്ക്കാനായത്. കട്ടച്ചിറ പള്ളിയിലെ കുടുംബകല്ലറയില്‍ വൃദ്ധയുടെ മൃതദേഹം അടക്കാനെത്തിയത് ഒരു വിഭാഗം തടഞ്ഞതിനെ തുടര്‍ന്ന് മൃതദേഹം അടക്കാനാകാതെ സമീപത്തെ ചാപ്പലില്‍ വച്ച് മരണാനന്തര ശുശ്രൂഷകള്‍ നടത്തുകയും തുടര്‍ന്ന് വീട്ടില്‍ സംസ്കരിച്ചത് മലയാളികള്‍ക്ക് തന്നെ അപമാനമായി മാറിയെന്നും എല്‍ദോ എബ്രഹാം എം.എല്‍.എ സബ്മിഷനിലൂടെ ഉന്നയിച്ചു.
സബ്മിഷന് മറുപടിയായി യാക്കോബായ-ഓര്‍ത്തഡോക്സ് വിഭാഗങ്ങള്‍ തമ്മിലുള്ള ആരാധന സംമ്പന്ധിച്ച തര്‍ക്കപ്രശ്നത്തില്‍ 03.07.2017ലെ സുപ്രികോടതി വിധി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഇരുസഭകളിലും പെട്ടവരുമായി സമവായശ്രമം നടത്താനായി മന്ത്രി സഭ ഉപസമിതി രൂപീകരിച്ചിട്ടുണ്ടന്നും, ഈ ഉപസമിതി ചര്‍ച്ചക്കായി ഇരുവിഭാഗങ്ങളെയും വിളിച്ചങ്കിലും ഒരു വിഭാഗം ചര്‍ച്ചയ്ക്ക് സന്നദ്ധമായില്ലന്നും, അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കുന്നതിനും ക്രമസമാധാന പാലനത്തിനും ആവശ്യമായ ഘട്ടങ്ങളില്‍ പോലീസ് ഇടപെടല്‍ വേണ്ടിവന്നുവെന്നും, ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ പാടില്ലന്നാണ് സര്‍ക്കാരിന്റെ അഭിപ്രായം. മരിഞ്ഞുകഴിഞ്ഞ ഒരാളുടെ ശവശരീരം മറവുചെയ്യുന്നതില്‍ തടസ്സമുണ്ടാക്കുന്നത് മനുശ്യാവകാശ പ്രശ്നം തന്നെയാണ്. ഈ പ്രശ്നം രമ്യമായി പരിഹരിക്കാനുള്ള ശ്രമം തുടരുമെന്നും, കോടതി വിധിയില്‍ പറയുന്ന പ്രകാരവും കേസിന്റെ സവിശേഷതകളും കണക്കിലെടുത്ത് സമാധാനപരമായി നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും സബ്മിഷന് മറുപടിയായി മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു.