മൂവാറ്റുപുഴയിൽ റോട്ടറി റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സമരം നടത്തിയ കോൺഗ്രസിനും യുഡിഎഫിനും എട്ടുകാലി മമ്മൂഞ്ഞ് സിൻഡ്രോം ബാധിച്ചെന്ന് സിപിഎം.
നവംബർ 1 ന് മൂവാറ്റുപുഴ റോട്ടറി റോഡിന് എൽഡിഎഫ് ഭരിക്കുന്ന മുനിസിപ്പൽ കൗൺസിൽ പണം അനുവദിച്ചതിനു പിന്നാലെ പിറ്റേ ദിവസം നവംബർ 2 ന് ഇതേ റോട്ടറി റോഡിന് പണം അനുവദിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് സമരം നടത്തിയതാണ് സിപിഎമ്മിനെ ചൊടിപ്പിച്ചത്. പതിവു പ്രസ്താവന രീതിയിൽ നിന്നും വ്യത്യസ്ഥമായി കോൺഗ്രസിനെ നാണം കെടുത്തുന്ന രീതിയിൽ ട്രോളുമായിട്ടാണ് സിപിഎം സോഷ്യൽ മീഡിയയിലൂടെ ആഞ്ഞടിച്ചത്.#എട്ടുകാലി_മമ്മൂഞ്ഞ്_സിൻഡ്രോം എന്ന ഹാഷ്ടാഗ് ക്യാമ്പയിൻ വാട്സാപ്പിൽ ചുരുങ്ങിയ സമയം കൊണ്ട് വൈറലായിക്കഴിഞ്ഞു.