ദില്ലി: ദില്ലിക്ക് പൂര്‍ണ സംസ്ഥാന പദവി നല്‍കണമെന്ന അരവിന്ദ് കെജ്രിവാളിന്റെ ആവശ്യത്തിന് പിന്തുണയുമായി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. ബുധനാഴ്ച ദില്ലിയില്‍ ജെഡിയു സംഘടിപ്പിച്ച റാലിയില്‍ സംസാരിക്കുകയായിരുന്നു നിതീഷ് കുമാര്‍. ദില്ലിക്ക് നിര്‍ബന്ധമായും സമ്പൂര്‍ണ സംസ്ഥാന പദവി നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
നേരത്തെ ദില്ലി മുഖ്യമന്ത്രി കെജ്രിവാളും ദില്ലിക്ക് പൂര്‍ണ സംസ്ഥാന പദവി നല്കണമെന്നാവശ്യപ്പെട്ടിരുന്നു. എന്നാല്‍, കെജ്രിവാളിന്റെ ആവശ്യത്തിന് കേന്ദ്രം ഇതുവരെ അനുകൂലമായി പ്രതികരിച്ചിട്ടില്ല. ദില്ലി ഭരണത്തില്‍ ലെഫ്. ഗവര്‍ണര്‍ അമിതമായി ഇടപെടുന്നുവെന്നായിരുന്നു കെജ്രിവാളിന്റെ ആരോപണം. ആദ്യമായാണ് ബിജെപി സഖ്യകക്ഷി പാര്‍ട്ടി കെജ്രിവാളിന്റെ ആവശ്യത്തിന് പിന്തുണയുമായി എത്തുന്നത് എന്നതും ശ്രദ്ധേയം.