പുത്തന്‍കുരിശ് : പുത്തന്‍കുരിശ് സെന്റ് പീറ്റേഴ്സ് ആന്‍ഡ് സെന്റ് പോള്‍സ് പള്ളിയില്‍ ഓര്‍ത്തഡോക്സ് വിഭാഗം പ്രവേശിച്ചു. രാവിലെ ഏഴ് മണിയോടെ പൊലീസ് ആവശ്യപ്പെട്ട പ്രകാരം യാക്കോബായ വിഭാഗം പള്ളി തുറന്നു കൊടുക്കുകയായിരുന്നു. യാക്കോബായ സഭ അധ്യക്ഷന്‍ തോമസ് പ്രഥമന്‍ കാത്തോലിക്ക ബാവയുടെ ഇടവകയാണ് പുത്തന്‍കുരിശ് പള്ളി.
രാവിലെ പ്രാര്‍ഥനക്കെത്തിയ ഓര്‍ത്തഡോക്സ് വിഭാഗത്തെ ഗേറ്റില്‍ വെച്ച് യാക്കോബായ വിഭാഗം തടഞ്ഞു. ഇത് ചെറിയ സംഘര്‍ഷത്തിലേക്ക് കടന്നുവെങ്കിലും പൊലീസ് നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് പ്രശ്നം പരിഹരിച്ചത്. യാക്കോബായ വിഭാഗക്കാരായ 650പേരും ഓര്‍ത്തഡോക്സ് വിഭാഗക്കാരായ നൂറോളം പേരുമാണ് ഇടവകയിലുള്ളത്.കോടതി വിധിയെ മാനിക്കുന്നുവെന്ന് യാക്കോബായ വിഭാഗം മാധ്യമങ്ങളെ അറിയിച്ചിരുന്നു.