ജോളിയെ അറിയാമായിരുന്നുവെന്ന് ബിഎസ്എന്‍എല്‍ ജീവനക്കാരന്. ജോളിയുടെ സ്വര്‍ണ്ണം പലതവണ പണയം വയ്ക്കാന്‍ വാങ്ങിയിട്ടുണ്ട്. അതല്ലാതെ പണമിടപാടുകള്‍ ഒന്നുമില്ല. അടുത്ത സുഹൃത്തുമാത്രമായിരുന്നുവെന്നും ജോണ്സണ് പറയുന്നു. വില്പത്രം വ്യാജമെന്ന് തഹസില്‍ദാര്‍ ജയശ്രീക്ക് അറിയാമായിരുന്നു.
റോജോ പരാതി കൊടുത്തപ്പോള്‍ തഹസില്‍ദാര്‍ വിളിച്ചിരുന്നു. അപ്പോഴാണ് വില്പത്രം വ്യാജമെന്ന് മനസ്സിലായത്. അപ്പോഴേക്കും ഭൂമി ജോളിയുടെ പേരിലായി കഴിഞ്ഞിരുന്നു.
ജോളിയുടെ ഫോണ്‍ രേഖ പരിശോധിച്ചപ്പോഴാണ് ജോണ്‍സണിന്റെ നമ്പര്‍ പോലീസിന് ലഭിച്ചത്. ജോളി പല തവണ ജോണ്‍സണിനെ വിളിച്ചിരുന്നു. അതേസമയം, കേസില്‍ കുടുംബാംഗങ്ങളുടെ ഡിഎന്‍എ പരിശോധിക്കും. റോജയെ വിളിച്ചുവരുത്തുമെന്നും അന്വേഷണസംഘം വ്യക്തമാക്കി. അന്വേഷണസംഘത്തില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്താനും തീരുമാനമായി.
കൂടാതെ, സിലിയുടെ ബന്ധുക്കള്‍ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിയിട്ടുണ്ട്. മൊഴിയെടുക്കാന്‍ ഇവരെ വിളിച്ചുവരുത്തുകയായിരുന്നു.