പായിപ്ര: ഗാന്ധിജയന്തി ദിനത്തിൽ തൃക്കളത്തൂർ സൊസൈറ്റിപ്പടി ഗവ എൽ പി ജി സ്കൂളിൽ എൺപത് വയസ് പിന്നിട്ട പൂർവ്വ വിദ്യാർത്ഥികളെ ആദരിച്ചു. സ്കൂൾ പിറ്റിഎ യുടെ അഭിമുഖ്യത്തിലായിരുന്നു ശതാഭിഷേകം 2019 സംഘടിപ്പിച്ചത്. വാർഡ് മെമ്പർ എം സി വിനയന്റ അധ്യക്ഷതയിൽ ചേർന്ന യോഗം എൽദോ എബ്രഹാം എം എൽ എ ഉദ്ഘാടനം ചെയ്തു ജില്ലാ പഞ്ചായത്ത് അംഗം എൻ അരുൺ മുഖ്യ പ്രഭാഷണം നടത്തി. ഇത്തരത്തിലുള്ള പരിപാടികൾ സമൂഹത്തിൽ മുതിർന്നവരെ മാറ്റി നിർത്തുന്ന നടപടികൾ അവസാനിക്കുമെന്നും ആദരിക്കപ്പെടുന്നവരുടെ കാലഘട്ടത്തിലെ തലമുറകടെ കഠിനാധ്വാനമാണ് നമ്മൾ ഇന്ന് അനുഭവിക്കുന്ന സുഖ സൗകരങ്ങൾ എന്നും മഹാത്മാവിന്റെ 150 ആം ജന്മദിനം ശതാഭിഷേകം 2019 ന് തിരഞ്ഞെടുത്തത് അതിന് ഉദാഹരണമാണെന്നും എൽദോ എബ്രഹാം എം എൽ എ പറഞ്ഞു. ആരെയൊക്കെ രാഷ്ട്രപിതാവാക്കാൻ ആര് നോക്കിയാലും മഹാത്മാഗാന്ധിയെ മാത്രമേ രാഷ്ട്രപിതാവായി ഇന്ത്യ രാജ്യം അംഗീകരിക്കു എന്നും വേദിയിൽ ആദരിക്കപ്പെടുന്ന വയോധികരെ അംഗീകരിച്ച് മുന്നോട്ട് പോകുന്ന യുവതലമുറക്ക് മാത്രമേ സമൂഹത്തിൽ സ്ഥാനമുണ്ടാകു എന്നും ജില്ലാ പഞ്ചായത്ത് അംഗം എൻ അരുൺ വാർഡ് മെമ്പർ എം സി വിനയൻ എന്നിവർ അഭിപ്രായപ്പെട്ടു. ഇത്തരം പരിപാടികൾ സ്കൂളിന്റെ ഉന്നമനത്തിനും വളർച്ചക്കും മുതൽക്കൂട്ട് ആകുമെന്ന് സ്കൂൾ ഹെഡ്മിസ്ട്രസ് പ്രസന്നകുമാരി അഭിപ്രായപ്പെട്ടു. തുടർന്ന് എ ഇ ഒ ആർ വിജയ, കരയോഗം പ്രസിഡന്റ് മോഹനൻ പി എസ് ,സ്വതതസംഘം പ്രസിഡന്റ് ജിജോ എം മാത്യു എന്നിവർ യോഗത്തിന് ആശംസ അറിയിക്കുകയും വർഷങ്ങൾക്ക്ശേഷം കുടിച്ചേരാൻ അവസരം ഒരുക്കുകയും ഗാന്ധിജയത്തി ദിനങ്ങൽ വയോദികരെ ഇത്തരം വേദികളിൽ എത്തിച്ചതിന് നന്ദി ഉണ്ടന്ന് അനുഭവങ്ങൾ പങ്ക് വെക്കവേ ആദരമേറ്റുവാങ്ങിയവർ പറഞ്ഞു. യോഗത്തിന് അധ്യാപിക സബീന കെ എസ് നന്ദി പറഞ്ഞു.