- മുവാറ്റുപുഴ:വീട്ടൂര്‍ എബനേസര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ ചിറകിലേറിയെത്തിയാണ് മുവാറ്റുപുഴ വിദ്യാഭ്യാസ ജില്ല ഇക്കുറി സംസ്ഥാനത്ത് ഏറ്റവും വിജയശതമാനം നേടിയ വിദ്യാഭ്യാസ ജില്ല എന്ന ബഹുമതി സ്വന്തമാക്കിയത്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ പരീക്ഷയ്ക്കിരുത്തിയ വിദ്യാലയവും എബനേസറാണ്.
295 വിദ്യാര്‍ത്ഥികളാണ് ഇക്കുറി ഇവിടെ എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയത്.അതില്‍ 295 പേരും ഉപരിപഠനത്തിന് അര്‍ഹത നേടിയാണ് വിദ്യാലയം നൂറുമേനി നേട്ടം കൊയ്തത്.
19 വിദ്യാര്‍ത്ഥികള്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി. 13 പേര് 9എ പ്ലസും 12 പേര് 8 എ പ്ലസും നേടി മികവ് തെളിയിച്ചു.
- മികച്ച അധ്യാപനവും ചിട്ടയായ പരിശീലനവും
മികച്ച അധ്യാപനവും ചിട്ടയായ പരിശീലനവും ഒപ്പം
അച്ചടക്കവുമാണ് ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ പരീക്ഷയ്ക്കിരുത്തി ഏറ്റവും മികച്ച വിജയം കരസ്ഥമാക്കാന്‍ എബനേസറിനെ പ്രാപ്തമാക്കിയത്. പ്രഭാത, സായാഹ്ന ക്ലാസുകള്‍ക്കു പുറമെ സ്കൂളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും ഉള്‍പ്പെടുത്തി നടത്തിയ രാത്രി കാല ക്ലാസുകള്‍ പഠന നിലവാരം ഉയര്‍ത്തുന്നതില്‍ വലിയ പങ്ക വഹിച്ചു.ഇത്തരം പ്രവര്‍ത്തനങ്ങളില്‍ സ്കൂള്‍ മാനേജര്‍ കമാന്‍ഡര്‍ സി.കെ ഷാജി സജീവമായി തന്നെ ഇടപെട്ടിരുന്നുവെന്ന് അധ്യാപകര്‍ പറഞ്ഞു.
1964 ല്‍ യു.പി സ്കൂളായി ആരംഭിച്ച വിദ്യാലയം 1978 ലാണ് ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്യുന്നത്. 2014ല്‍ ഹയര്‍ സെക്കന്ററിയും ആരംഭിച്ചു.2011 ല്‍ സ്കൂള്‍ മാനേജറായി കമാന്‍ഡര്‍ സി.കെ ഷാജി ചുമതലയേറ്റെടുത്തതോടെയാണ് വിദ്യാലയം പുരോഗതിയുടെ പാതയിലേക്ക് ഉയര്‍ന്നത്.പല ഘട്ടങ്ങളിലായി ഏറ്റവും മികച്ച വിദ്യാഭ്യസ കേന്ദ്രമാക്കി എബനേസറിനെ മാറ്റിയതും ഇദ്ദേഹമാണ്.ഇദ്ദേത്തിന്റെ ദീര്‍ഘ വീക്ഷണത്തിന്റെ ഫലമായി നിരവദി പദ്ദതികളാണ് സ്കൂളില്‍ നടപ്പിലാക്കിയത്. സ്കൂളിനെ ഹൈടെക് ആക്കിതിലും ഷാജി വഹിക്കുന്ന പങ്ക് വലുതാണ്.
- പാഠ്യേതര വിഷയങ്ങളിലും എബനേസര്‍
പാഠ്യേതര വിഷയങ്ങളിലും എബനേസര്‍ സ്കൂള്‍ മറ്റ് സ്കൂളുകളെ അപേക്ഷിച്ച് മുന്‍ പന്തിയിലാണ്. മാനേജ് മെന്റിന്റെയും സ്റ്റാഫിന്റെയും പിടിഎ പൊതുജനങ്ങള്‍ എന്നിവരുടെ സഹകരണത്തോടെ വീടില്ലാത്തവര്‍ക്ക് വീട് വച്ചു നല്കുന്ന കുട്ടികളുടെ സ്നേഹഭവനം പദ്ദതിയും സ്കൂളിനെ വേറിട്ടതാക്കുന്നു.സ്റ്റുഡന്‍സ് പൊലിസ് കേഡറ്റ്, സ്കൗട്ട് & ഗൈഡ്, എന്‍.എസ് എസ്,റെഡ് ക്രോസ്, ഹരിതസേന, മറ്റ് വിവിധ ക്ലബ്ബുകള്‍ തുടങ്ങിയവയുടെ പ്രവര്‍ത്തനവും മാത്യകയാണ്.
റൂറല്‍ ജില്ലയിലെ നാലുനാള്‍ നീണ്ടു നിന്ന എസ്.പി.സി പരിശീലന ക്യാമ്പ് മികച്ച രീതിയില്‍ ഇവിടെയാണ് ഇക്കുറി സംഘടിപ്പിച്ചത്. അച്ചടക്കമുള്ള സ്കുളിനും സംഘാടക മികവിനുമുള്ള പുരസ്കാരം ജില്ലാ പൊലിസ് ചീഫ് എ വി ജോര്‍ജ്ജ് ഐപിഎസ് സ്കൂള്‍ മാനേജര്‍ സി കെ ഷാജിക്ക് സമ്മാനിച്ചിരുന്നു.
- രാഷ്ട്രദീപം ഗ്രൂപ്പിന്റെ അനുമോദനം.
വീട്ടൂര്‍ എബനേസര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിന് രാഷ്ട്രദീപം ഗ്രൂപ്പിന്റെ അനുമോദനം. എസ്.എസ്.എല്‍.സി.പരീക്ഷ വിജയികളെയും, ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ മാനേജ്മെന്റിനെയും അധ്യാപകരെയും രാഷ്ട്രദീപം മാനേജിംഗ് എഡിറ്റര്‍ യൂസഫ് അന്‍സാരി അനുമോദിച്ചു. സ്കൂളിനും കുട്ടികള്‍ക്കുമുള്ള പത്രത്തിന്റെ ഉപഹാര സമര്‍പ്പണം അടുത്ത ദിവസം നടത്തുമെന്ന് അദ്ദേഹം അറിയിച്ചു.