ചെന്നൈ: നീറ്റ് പരീക്ഷാ തട്ടിപ്പില്‍ കോളേജ് അധികൃതര്‍ക്കും പങ്കുണ്ടെന്ന് സംശയത്തെ തുടര്‍ന്ന് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെയടക്കം മൂന്ന് ഡീന്മാരെ സിബിസിഐഡി ചോദ്യം ചെയ്തു. ധർമ്മപുരി സർക്കാർ മെഡിക്കൽ കോളേജില്‍ അനധികൃതമായി പ്രവേശനം നേടിയ എംബിബിഎസ് വിദ്യാർത്ഥി ഇർഫാന് അധികൃതരുടെ സഹായം ലഭിച്ചെന്ന സംശയത്തിലാണ് ഡീൻ ഡോ. ശ്രീനിവാസ റാവുവിനെ ചോദ്യം ചെയ്തത്. സേലം സ്വദേശി ഇര്‍ഫാനെ ഇന്നലെയാണ് തമിഴ്നാട് സിബിസിഐഡി അറസ്റ്റ് ചെയ്തത്.
ഇര്‍ഫാന്റെ അറസ്റ്റോടെ മലയാളി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ 10 പേരാണ് പിടിയിലായത്. പിടിയിലായ വിദ്യാര്‍ത്ഥികളില്‍ മിക്കവരും പുതുച്ചേരിയില്‍ അംഗീകാരമില്ലാത്ത കോളേജില്‍ ഒരുമിച്ച് പഠിച്ചവരാണ്. മാര്‍ക്ക് ലിസ്റ്റില്‍ സംശയം പ്രകടിപ്പിച്ചതിന് ശേഷം ഇര്ഫാന് കോളേജില്‍ എത്തിയിട്ടില്ലെന്നാണ് ഡോ. ശ്രീനിവാസ് റാവുവിന്റെ മൊഴി. കോളേജില്‍ എത്തി രേഖകള്‍ പിടിച്ചെടുത്തതിന് പിന്നാലെയാണ്, സിബിസിഐഡി , കോളേജ് ഡീന്‍ ഡോ ശ്രീനിവാസ് രാജ് റാവുവിനെ കസ്റ്റിഡിയിലെടുത്ത് ചോദ്യം ചെയ്തത്. ഇര്‍ഫാനെ ബന്ധപ്പെട്ടപ്പോള്‍ മൗറീഷ്യസിലെ മെഡിക്കല്‍ കോളേജില്‍ അഡ്മിഷന് എടുത്തുവെന്നാണ് അറിയിച്ചതെന്നും കോളേജ് ഡീന്‍ പൊലീസിനോട് വ്യക്തമാക്കി.