കൊച്ചി: ആലുവയിലെ ഫ്ളാറ്റില്‍ രണ്ടു പേര് മരിച്ച നിലയില്‍. തൃശൂര്‍ സ്വദേശികളായ സതീഷ്, മോനിഷ എന്നിവരെയാണു ശിവരാത്രി മണപ്പുറത്തിനു സമീപം അക്കാട്ട് ലൈനില്‍ ഫ്ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഏഴു മാസമായി ഇവര്‍ ഈ ഫ്ളാറ്റില്‍ വാടകയ്ക്കു താമസിച്ചു വരികയായിരുന്നു. ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്നു കെട്ടിട ഉടമ നടത്തിയ പരിശോധനയിലാണു മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
ജീര്‍ണിച്ച മൃതദേഹങ്ങള്‍ക്ക് രണ്ടു ദിവസത്തിലധികം പഴക്കമുണ്ട്. കൊലപാതകമാകാനുള്ള സാധ്യത പോലീസ് പരിശോധിക്കുന്നുണ്ട്.