നാഗ്പുര്‍: വനിതാ പൊലീസ് ഉദ്യോഗസ്ഥയെ അസഭ്യം പറഞ്ഞെന്ന പരാതിയില്‍ ബിജെപി എംഎല്‍എ അറസ്റ്റില്‍. ശനിയാഴ്ചയാണ് ബാന്ദ്ര ജില്ലയിലെ തംസാര് മണ്ഡലത്തിലെ എംഎല്‍എ ചരണ്‍ വാഘ്മാരെ അറസ്റ്റിലായത്.
സെപ്തംബര്‍ 16-നാണ് കേസിനാസ്പദമായ സംഭവം. എംഎല്‍എ പങ്കെടുത്ത ഒരു പൊതുപരിപാടിയില്‍ ഔദ്യോഗികകൃത്യനിര്വ്വഹണത്തിലായിരുന്നു പൊലീസുകാരി. പരിപാടിക്കിടെ ചരണ്‍ വാഘ്മാരെയും വനിതാ പൊലീസ് ഉദ്യോഗസ്ഥയും തമ്മില്‍ തര്‍ക്കമുണ്ടായി. തര്‍ക്കത്തിനിടെ ചരണ്‍ അസഭ്യം പറഞ്ഞെന്ന് ചൂണ്ടിക്കാട്ടി പൊലീസുകാരി തുംസാര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. സെപ്തംബര്‍ 18 നാണ് പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ എംഎല്‍എയെ പൊലീസ് അറസ്റ്റ് ചെയ്തു