കോഴിക്കോട്: സിപിഎം പ്രവർത്തകരുടെ മർദ്ദനത്തിൽ മനംനൊന്ത് ഓട്ടോറിക്ഷ ഡ്രൈവർ തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച കേസിൽ രണ്ടുപേർ കൂടി പിടിയിൽ.
റിഷാജ്, മുഹമ്മദ് നാസിക് എന്നിവരെയാണ് പിടികൂടിയത്. കോഴിക്കോട് പുതിയ നിരത്തിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴായി.
കേസിൽ നേരത്തെ നാല് പേരെ പൊലീസ് പിടികൂടിയിരുന്നു. സിപിഎം പ്രവര്‍ത്തകനായ മുരളി, സിഐടിയു എലത്തൂര്‍ ഓട്ടോസ്റ്റാന്റ് യൂണിയന് സെക്രട്ടറി ഖദ്ദാസി, സിപിഎം പ്രാദേശിക നേതാക്കളായ ശ്രീലേഷ്, ഷൈജു എന്നിവരാണ് അറസ്റ്റിലായത്.
ഇക്കഴിഞ്ഞ പതിനഞ്ചാം തീയതിയാണ് എലത്തൂരില്‍ വച്ച് ബിജെപി പ്രവര്‍ത്തകനും ഓട്ടോറിക്ഷ ഡ്രൈവറുമായ രാജേഷിനെ സിപിഎം പ്രാദേശിക നേതാക്കള്‍ അടങ്ങുന്ന സംഘം മര്‍ദ്ദിച്ചത്. മർദ്ദനത്തിൽ മനംനൊന്ത രാജേഷ് ഓട്ടോറിക്ഷയിൽ സൂക്ഷിച്ചിരുന്ന പെട്രോളൊഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു.