മലപ്പുറം: എടവണ്ണപ്പാറ ഓമാനൂര്‍ ചെത്തുപാലത്ത് വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമമെന്നാരോപിച്ച് രണ്ട് യുവാക്കളെ മര്‍ദിച്ച സംഭവത്തില്‍ നാല് പേര് കൂടി അറസ്റ്റില്‍. വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
ആറ് പേരെ നേരെത്തെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റു ചെയ്തിരുന്നു. ആക്രമണത്തിനിരയായ യുവാക്കളുടെയും നാട്ടുകാരുടെയും മൊഴിയും എടുത്തിട്ടുണ്ട്.
സിസിടിവി ദൃശ്യങ്ങളും മൊബൈല്‍ ദൃശ്യങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്. കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളിലൂടെ നടത്തിയ പ്രചാരണവും അന്വേഷിക്കുന്നുണ്ട്.