മാധവന്‍കുട്ടി
പാലാരിവട്ടം പാലം അഴിമതിയില്‍ മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യും. ഇതിന് മുന്നോടി ആയി തലസ്ഥാനത്ത് വിജിലന്‍സ് ഡയറക്ടര്‍ നിര്‍ണ്ണായക യോഗം വിളിച്ചു. ടി ഒ സൂരജിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഇബ്രാഹിം കുഞ്ഞിനെതിരെ വിജിലന്‍സിന് നിര്‍ണായക തെളിവ് ലഭിച്ചതായി സൂചനയുണ്ട്. ടി ഒ സൂരജ് ഒപ്പിട്ട ഫയലുകള്‍ മന്ത്രിയായിരുന്ന ഇബ്രാഹിം കുഞ്ഞ് കണ്ടിരുന്നതായി അന്വേവേഷണ സംഘത്തിന് ബോധ്യപ്പെട്ടു. അറസ്റ്റടക്കമുള്ള കാര്യങ്ങളില്‍ രണ്ട് ദിവസത്തിനകം തീരുമാനമെന്നും ഉടന്‍ ചോദ്യം ചെയ്യുമെന്നും അന്വേഷണസംഘം അറിയിച്ചു.
പാലാരിവട്ടം പാലം: അറസ്റ്റിനെ ഭയവുമില്ലെന്ന് മുന്‍ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ്