താന്‍ ശ്യാം പുഷ്കരന്റെ കടുത്ത ആരാധകനാണെന്ന് നടന് പൃഥ്വിരാജ്. മലയാള സിനിമയില്‍ പുതിയ മാറ്റത്തിന് തുടക്കമിട്ട തിരക്കഥാകൃത്താണ് ശ്യാം പുഷ്കരന്. പുതിയ സിനിമാ പ്രവര്‍ത്തകരില്‍ താന്‍ ശ്യാം പുഷ്കറിന്റെ കടുത്ത ആരാധകനാണെന്നും ആധുനിക മലയാള സിനിമയിലെ വലിയ ഒരു ജീനിയസ് തന്നെയാണ് അദ്ദേഹമെന്നും പൃഥ്വിരാജ് പറയുന്നു.
നേരിട്ട് പരിചയം ഒന്നുമില്ലെങ്കിലും അദ്ദേഹത്തെ വലിയ ഇഷ്ടമാണെന്നും പൃഥ്വിരാജ് പറഞ്ഞു. മലയാള സിനിമയ്ക്ക് ശ്യാം പുഷ്കരന് നല്കുന്ന സംഭാവനകള്‍ വളരെ വലുതാണെന്നും കുമ്പളങ്ങി നൈറ്റ്സ് എക്കാലത്തെയും ഇഷ്ട ചിത്രങ്ങളില്‍ ഒന്നാണെന്നും പൃഥ്വി പറയുന്നു.
മഹേഷിന്റെ പ്രതികാരം മലയാള സിനിമ ചരിത്രത്തില്‍ തന്നെ പ്രധാനപ്പെട്ടതാണെന്നും പൃഥ്വിരാജ് വ്യക്തമാക്കി.