നടി രജിഷ വിജയന് ഇനി തമിഴിലേക്ക്. ഫൈനല്‍സിനുശേഷം സൂപ്പര്‍സ്റ്റാര്‍ ധനുഷിന്റെ നായികയാകാനാണ് രജിഷ എത്തുന്നത്. പരിയേറും പെരുമാള്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകന് മാരി സെല്‍വരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. എന്നാല്‍ ചിത്രത്തിനെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും പുറത്തുവിട്ടിട്ടില്ല. വി.ക്രിയേഷന്‍സിന്റെ ബാനറില്‍ കലൈപുലി എസ്. താണുവാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ധനുഷും മഞ്ജു വാര്യരും ഒന്നിക്കുന്ന അസുരന് ഒക്ടോബര്‍ 4 ന് തിയേറ്ററുകളിലെത്തും. കാര്‍ത്തിക് സുബരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ധനുഷ് ഇപ്പോള്‍ ലണ്ടനിലാണ്.ഗൗതം മേനോന് സംവിധാനം ചെയ്യുന്ന എന്നൈ നോക്കി പായും തോട്ടയാണ് ഉടന്‍ തിയേറ്ററുകളിലെത്തുന്ന മറ്റൊരു ധനുഷ് ചിത്രം.