ന്യൂഡല്‍ഹി : ചാന്ദ്രദൗത്യം അവസാന നിമിഷം പരാജയപ്പെട്ടെങ്കിലും ഇതിന് പിന്നില്‍ പ്രയത്നിച്ച ഐഎസ്ആര്‍ഒയെ അഭിനന്ദിച്ച് രാഷ്ട്രപതിയും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയും രംഗത്തെത്തി. ഐഎസ്ആര്‍ഒ രാജ്യത്തിന് അഭിമാനമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞു. ശാസ്ത്രജ്ഞരുടെ ധൈര്യത്തെയും സമര്‍പ്പണത്തെയും രാഷ്ട്രപതി അഭിനന്ദിച്ചു. നല്ലതിനായി പ്രതീക്ഷിക്കാമെന്നും രാംനാഥ് കോവിന്ദ് ട്വീറ്റില്‍ കുറിച്ചു.
ശാസ്ത്രജ്ഞരുടെ പ്രയത്നം ഓരോ ഇന്ത്യാക്കാരനും പ്രചോദനമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി അഭിപ്രായപ്പെട്ടു. ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ച മുഴുവന്‍ ശാസ്ത്രജ്ഞരെയും ജീവനക്കാരെയും അനുമോദിക്കുന്നു. ശാസ്ത്രജ്ഞരുടെ പ്രയത്നം വെറുതെയാകില്ല. ബഹിരാകാശ ഗവേഷണരംഗത്ത് ഭാവിയില്‍ ഇന്ത്യയുടെ നിരവധി പദ്ധതികള്‍ക്ക് വഴികാട്ടിയാകും ഇതെന്നും രാഹുല്‍ അഭിപ്രായപ്പെട്ടു.