തിരുവനന്തപുരം: നെയ്യാർ ഡാമിന്റെ ഷട്ടറുകൾ ഇന്ന് രണ്ട് ഇഞ്ച് കൂടി ഉയർത്തും. നിലവിൽ രണ്ട് ഇഞ്ച് വീതം ഷട്ടറുകൾ ഉയർത്തിയിട്ടുണ്ട്. ജലനിരപ്പ് നിയന്ത്രിച്ച് നിർത്തുന്നതിനായാണ് ഷട്ടറുകൾ വീണ്ടും ഉയര്‍ത്തുന്നത്.
നിലവില്‍ 83.480 മീറ്ററാണ് നെയ്യാർ ഡാമിലെ ജലനിരപ്പ്. 84.75 മീറ്ററാണ് ഡാമിന്റെ പരമാവധി സംഭരണ ശേഷി. കനത്ത മഴ പെയ്താൽ ഡാം പെട്ടെന്ന് തുറക്കേണ്ട സാഹചര്യം ഒഴിവാക്കാനാണ് ഇപ്പോള്‍ വെള്ളം തുറന്നുവിടുന്നത്. വെള്ളം തുറന്നു വിടുന്നതിനാൽ നെയ്യാറിന്റെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.