എനിക്ക് ഒരുപാര്‍ട്ടിയോടും കൂറില്ല. ഇവിടെ ഇരിക്കാമെന്ന് ആരോടും പറഞ്ഞിട്ടില്ല. കളമശേരി ആരുടെതായാലും എനിക്ക് പ്രശ്നമില്ല. എനിക്ക് എല്ലാ പിള്ളേരും ഒരു പോലെയാ. നിങ്ങളുടെ നിലപാട് നോക്കി പെരുമാറാനാവില്ല.
കൊച്ചി: കൊച്ചിന് യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥി സംഘര്‍ഷത്തില്‍ എസ്എഫ്ഐ നേതാവിനോട് എസ്.ഐ മോശമായി പെരുമാറി എന്ന് ആരോപിച്ച് കളമശേരി എസ്ഐയെ സിപിഎം നേതാവ് ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുന്നതിന്റെ ശബ്ദരേഖ പുറത്ത്. സിപിഎം കളമശേരി ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈന്റെ ശബ്ദരേശയാണ് പുറത്തായത്. എസ്ഐ അമൃത് രംഗനെയാണ് സക്കീര്‍ ഭീഷണിപ്പെടുത്തിയത്. സക്കീര്‍ ഹുസൈന് എസ്ഐയെ വിരട്ടുന്ന ഫോണ്‍സംഭാഷണം സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്.
സക്കീര്‍ ഹുസൈനാ സിപിഎം ഏരിയാ സെക്രട്ടറി എന്നു പറഞ്ഞായിരുന്നു എസ്ഐയെ വിളിച്ചത്. നിങ്ങള്‍ എസ്എഫ്ഐ ജില്ലാ പ്രസിഡന്റിനെ വണ്ടിയിലേക്ക് തള്ളിക്കയറ്റിയെന്നും തെറി പറഞ്ഞതായി ഒരു പരാതിയുണ്ടല്ലോ. അറിയില്ലെന്നും ഇപ്പോള്‍ ഞാന്‍ ഒരു പ്രശ്നത്തില്‍ നില്ക്കുകായാണെന്നും ഞാന്‍ കുറച്ചു കഴിഞ്ഞ് തിരിച്ചുവിളിക്കാമെന്നും എസ് ഐപറഞ്ഞു. അവന് എസ്എഫ്ഐ ജില്ലാ പ്രസിഡന്റാണെന്ന് പറഞ്ഞിട്ടും നിങ്ങള്‍ മോശമായി പെരുമാറിയെന്നാണ് പറയുന്നത് -സക്കീര്‍ പറഞ്ഞു. ഇതോടെയാണ് വാക്കേറ്റമായത്.
കുട്ടികള്‍ തമ്മില്‍ അടിപിടികൂടുമ്പോള്‍ കണ്ട് നില്‍ക്കാനാവില്ല -എസ്ഐ
നിങ്ങള്‍ ഇങ്ങനെ പറഞ്ഞാല്‍ ഞാന്‍ എന്താണ് ചെയ്യുക. നിങ്ങള്‍ അവരുടെ സൈഡില്‍ നിന്ന് പറയുകയാണെങ്കില്‍ എനിക്കൊന്നും പറയാനില്ല. കുട്ടികള്‍ തമ്മില്‍ അടിപിടികൂടുമ്പോള്‍ കണ്ട് നില്‍ക്കാനാവില്ല -എസ്ഐ പറഞ്ഞു.
സക്കീര്‍: എസ് എഫ്ഐയുടെ ആഹ്ലാദപ്രകടനം നടക്കുമെന്ന് നിങ്ങളെ നേരേത്തെ അറിയിച്ചിരുന്നല്ലോ. ലീഡര്‍ഷിപ്പില്‍ ഉള്ള ആളോട് പെരുമാറുമ്പോള്‍ കുറച്ചുകൂടി മാന്യമായി പെരുമാറേണ്ടെയെന്നായി സക്കീര്‍. നിങ്ങള്‍ എസ്ഐ ആയി വന്നശേഷം ഞാന്‍ വിളിച്ചിട്ടില്ല. നിങ്ങളെ പറ്റി സാധാരണക്കാരില്‍ നിന്ന് മോശമായാണ് അഭിപ്രായം ലഭിക്കുന്നത്. അതുകൊണ്ട് കളമശ്ശേരിയിലെ രാഷ്ട്രീയം മനസിലാക്കി ഇടപെടുന്നത് നന്നാവുമെന്നായി സക്കീര്‍.
”ഞാന്‍ നേരെ വാ നേരെ പോ എന്ന നിലപാടുള്ള ആളാണ്. എനിക്ക് ഒരുപാര്‍ട്ടിയോടും കൂറില്ല. ഇവിടെ ഇരിക്കാമെന്ന് ആരോടും പറഞ്ഞിട്ടില്ല. കളമശേരി ആരുടെതായാലും എനിക്ക് പ്രശ്നമില്ല. എനിക്ക് എല്ലാ പിള്ളേരും ഒരു പോലെയാ. നിങ്ങളുടെ നിലപാട് നോക്കി പെരുമാറാനാവില്ല. കളമശ്ശേരി നേരെത്ത നിരവധി ആളുകള്‍ ഉണ്ടായിട്ടുണ്ട്. അതാണ് ഞാനും അവരും തമ്മിലുള്ള വിത്യാസം.”
”യൂണിഫോം ഇട്ട് ചാകാനും ഞാന്‍ തയ്യാറാണ്. ഞങ്ങള്‍ ചത്ത് പണിയെടുത്ത ശേഷം അവര്‍ പറയുന്നത് ആണ് നിങ്ങള്‍ക്ക് വിശ്വാസമെങ്കില്‍ അത് വിശ്വസിക്കാം. എനിക്ക് ഒരു രാഷ്ട്രീയക്കാരോടും പുച്ഛമില്ല. എനിക്ക് കൊമ്പില്ല. നിങ്ങള്‍ക്ക് കൊമ്പ് ഉണ്ടെങ്കില്‍ അത് ചെയ്യുക. ടെസ്റ്റ് എഴുതി പാസായാണ് യൂണിഫോം ഇട്ടത്. നിങ്ങള്‍ പറയുന്നിടത്ത് ഇരിക്കാന്‍ എന്നെ കിട്ടില്ല” എസ്ഐ മറുപടി പറഞ്ഞു. ഇത് മൂന്നാം തവണയാണ് സക്കീര്‍ വിവാദത്തില്‍ പെടുന്നത്.