രജിഷ വിജയന് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ‘ഫൈനല്‍സി’ന്റെ പുതിയ ടീസര്‍ പുറത്തെത്തി. രജിഷയ്ക്കൊപ്പം സുരാജ് വെഞ്ഞാറമ്മൂടും ഉള്‍പ്പെടുന്ന ഒരു ഇമോഷണല്‍ രംഗമാണ് പുതിയ ടീസറില്‍.
സുരാജ് ആണ് രജിഷ അവതരിപ്പിക്കുന്ന ‘ആലീസ്’ എന്ന കഥാപാത്രത്തിന്റെ അച്ഛന് വേഷത്തില്‍ എത്തുന്നത്.
ഒളിംപിക്സിന് തയ്യാറെടുക്കുന്ന സൈക്ലിസ്റ്റ് ആണ് രജിഷയുടെ ‘ആലീസ്’. സ്പോര്‍ട്സ് ഡ്രാമാ വിഭാഗത്തില്‍ പെടുന്നതാണ് ചിത്രം. ‘ജെമ്നാപ്യാരി’ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് പി ആര് അരുണ്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രമാണ് ‘ഫൈനല്‍സ്’.
മണിയന്‍പിള്ള രാജവുവും പ്രജീവ് സത്യവര്‍ത്തനും ചേര്‍ന്നാണ് നിര്‍മ്മാണം. ഛായാഗ്രഹണം സുദീപ് ഇളമണ്‍. എഡിറ്റിംഗ് ജിത്ത് ജോഷി.