കൊച്ചി: ജോസ് കെ മാണി പാലായില്‍ മത്സരിക്കരുതെന്ന് കോണ്‍ഗ്രസ് നേതാവ് ജോസഫ് വാഴയ്ക്കന്. രാജ്യസഭാ സീറ്റ് രാജിവെച്ച് ജോസ് കെ മാണി സ്ഥാനാര്‍ത്ഥിയാകരുതെന്നും വാഴയ്ക്കന് പറഞ്ഞു. ജോസ് കെ മാണി രാജ്യസഭാ സീറ്റ് രാജിവെച്ചാല്‍ ഒരു സീറ്റ് യുപിഎയ്ക്ക് നഷ്ടമാകും. അഞ്ച് വര്‍ഷം ബാക്കിയുള്ളതിനാല്‍ ജോസ് കെ മാണി അത്തരമൊരു തീരുമാനമെടുക്കില്ലെന്നും വാഴയ്ക്കന് പറഞ്ഞു. സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച് യുഡിഎഫ് കൂട്ടായ തീരുമാനമെടുക്കുമെന്നും യുഡിഎഫ് വൻ ഭൂരിപക്ഷത്തോടെ പാലയിൽ ജയിക്കുമെന്നും ജോസഫ് വാഴയ്ക്കന് പറഞ്ഞു.
Home Election ജോസ് കെ മാണി പാലായില്‍ മത്സരിക്കരുതെന്ന് ജോസഫ് വാഴക്കൻ; രാജിവെച്ച് യുപിഎയുടെ രാജ്യസഭാ സീറ്റ് കളയരുത്
ജോസ് കെ മാണി പാലായില്‍ മത്സരിക്കരുതെന്ന് ജോസഫ് വാഴക്കൻ; രാജിവെച്ച് യുപിഎയുടെ രാജ്യസഭാ സീറ്റ് കളയരുത്
by വൈ.അന്‍സാരി
by വൈ.അന്‍സാരി