കൊച്ചി: ഫ്ളവേഴ്സ് മാര്‍ക്കറ്റിംഗ് മേധാവി ആന്റോ പുത്തിരി (53) അന്തരിച്ചു. ഹൃദയാഘാതം മൂലം കൊച്ചി മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലായിരുന്നു അന്ത്യം. ഫ്ളവേഴ്സ് ടിവിയുടെയും ട്വന്റി ഫോര്‍ ന്യൂസ് ചാനലിന്റെയും എക്സിക്യുട്ടീവ് വൈസ് പ്രസിഡന്റായിരുന്ന ആന്റോ പുത്തിരി മുപ്പത് വര്‍ഷത്തിലധികമായി പത്ര, ടെലിവിഷന്‍ മാര്‍ക്കറ്റിംഗ് രംഗത്ത് സജീവമായിരുന്നു. തൃശൂര്‍ വേലൂര്‍ സ്വദേശിയായ ആന്റോ പുത്തിരി ഈ നാട് ദിനപത്രത്തിലാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. പിന്നീട് മാതൃഭൂമി ദിനപത്രം, ഏഷ്യാനെറ്റ് എന്നിവിടങ്ങളിലും ജോലി ചെയ്തു. ഏഷ്യാനെറ്റില്‍ ഇരുപത് വര്‍ഷത്തിലധികം വൈസ് പ്രസിഡന്റായി മുംബെ കേന്ദ്രമാക്കി പ്രവര്‍ത്തിച്ചു.
5 വര്‍ഷമായി ഫ്ളവേഴ്സിന്റെ മാര്‍ക്കറ്റിംഗ് മേധാവിയായിരുന്നു. ഔദ്യോഗിക കാര്യത്തിനായി മുംബെയില്‍ നിന്ന് കൊച്ചിയില്‍ എത്തിയതായിരുന്നു. തൃശൂര്‍ വേലൂര്‍ പുത്തിരി ഡൊമിനികിന്റേയും ആ നിയുടെയും മകന്. ഭാര്യ ബീന, മകള്‍: നയന റോസ്. സംസ്ക്കാരം നാളെ (29/09/2019) 10 മണിക്ക് വേലൂര്‍ കുട്ടംകുളം സെന്റ് ജോണ്‍ ഇവാഞ്ജലിസ്റ്റ് പള്ളിയില്‍.